റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്
റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് | |
---|---|
സംവിധാനം | സ്റ്റീവൻ സ്പിൽബർഗ് |
നിർമ്മാണം | ഫ്രാങ്ക് മാർഷൽ |
കഥ |
|
തിരക്കഥ | ലോറൻസ് കസ്ഡാൻ |
അഭിനേതാക്കൾ |
|
സംഗീതം | ജോൺ വില്യംസ് |
ഛായാഗ്രഹണം | ഡഗ്ലസ് സ്ലോക്കോംബെ |
ചിത്രസംയോജനം | മൈക്കൽ കാൺ |
സ്റ്റുഡിയോ | ലൂക്കാസ് ഫിലിം ലിമിറ്റഡ്. |
വിതരണം | പാരമൗണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $18 ദശലക്ഷം [1] |
സമയദൈർഘ്യം | 115 മിനിറ്റ് [2] |
ആകെ | $389.9 ദശലക്ഷം [1] |
സ്റ്റീവൻ സ്പീൽബർഗ് സംവിധാനം നിർവ്വഹിച്ചു 1981 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സാഹസിക ചലച്ചിത്രമാണ് റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്. ജോർജ് ലൂക്കാസ്, ഫിലിപ്പ് കോഫ്മാൻ എന്നിവർ ചേർന്നെഴുതിയ കഥയ്ക്ക് തിരക്കഥ രചിച്ചത് ലോറൻസ് കാസ്‌ഡെൻ ആണ്. ഹാരിസൺ ഫോർഡ് മുഖ്യവേഷമണിഞ്ഞ ചിത്രം ഇൻഡ്യാന ജോൺസ് പരമ്പരയിലെ ആദ്യ ചിത്രമാണ്. അഡോൾഫ് ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം ആർക്ക് ഓഫ് ദ കവനെന്റ് തേടിയിറങ്ങുന്ന നാസി സംഘവും അത് തടയാനെത്തുന്ന നായകകഥാപാത്രം ഇൻഡ്യാന ജോൺസുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാരിസൺ ഫോർഡിനൊപ്പം കാരെൻ അല്ലെൻ, പോൾ ഫ്രീമാൻ, ഫ്രഞ്ച് പുരാവസ്തു ഗവേഷകൻ റെനേ ബെലോ, ജോൺ റൈ-ഡേവീസ് എന്നിവർ മുഖ്യവേഷങ്ങൾ ചെയ്തു.
ജൂൺ 12, 1981 ൽ റീലീസ് ചെയ്ത റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക്, ആ വർഷത്തെ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന നേട്ടം കൈവരിച്ചതിനു പുറമെ എക്കാലത്തെയും ഉന്നത വരുമാനം നേടിയ ചിത്രങ്ങളിൽ ഒന്നുമായി. 1982 ൽ ഒൻപത് ഇനങ്ങളിൽ അക്കാദമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും നാലെണ്ണം വിജയിക്കുകയും ചെയ്തു. ചിത്രത്തിന്റെ മികച്ച വിജയത്തെ തുടർന്നു ഇൻഡ്യാന ജോൺസ് ആൻഡ് ദ ടെംപിൾ ഓഫ് ഡൂം (1984), ഇൻഡ്യാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989) പിന്നെ ഇൻഡ്യാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ക്രിസ്റ്റൽ സ്കൾ (2008) എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. പരമ്പരയിലെ അഞ്ചാമത്തെ ചിത്രം 2019 ൽ പുറത്തിറങ്ങുമെന്നു കരുതുന്നു. 1999 ൽ ചിത്രത്തിന്റെ സാമൂഹികവും, ചരിത്രപരവും, സൗന്ദര്യാത്മകവുമായ പ്രത്യേകതകൾ പരിഗണിച്ചു യുഎസ് ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ദേശീയ ചലച്ചിത്ര റെജിസ്ട്രിയിൽ ഇടം നേടി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Raiders of the Lost Ark (1981)". Box Office Mojo. Retrieved July 9, 2007.
- ↑ "RAIDERS OF THE LOST ARK (A)". British Board of Film Classification. June 2, 1981. Archived from the original on 2016-03-09. Retrieved March 8, 2016.