റെയിൽവേ മന്ത്രാലയം (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂഡൽഹിയിലെ റെയിൽ ഭവനിലാണ് റയിൽവേ മന്ത്രാലയം (റയിൽവേ ബോർഡ് ) പ്രവർത്തിക്കുന്നത്. കാബിനറ്റ് റാങ്കിലുള്ള റെയിൽവേ മന്ത്രിയും രണ്ട് റെയിൽവേ സഹമന്ത്രിമാരും റെയിൽവേ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടം വഹിക്കുന്നു. മല്ലികാർജുൻ ഖർഗെയാണ് ഇപ്പോൾ റെയിൽവേ മന്ത്രി. കെ. ജെ. സൂര്യ പ്രകാശ്‌ റെഡ്ഢി, ആധിർ രഞ്ജൻ ചൌധരി എന്നീ സഹമന്ത്രിമാർ റെയിൽവേ മന്ത്രിയെ സഹായിക്കുന്നു. ചെയർമാൻ, ഫൈനാൻസ് കമ്മീഷ്ണർ എന്നിവർ ഉൾപ്പെടെ 7 പേർ അടങ്ങിയതാണ് റെയിൽവേ ബോർഡ്. റെയിൽവേ ബജറ്റ് റെയിൽവേ മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പൊതുബജറ്റിനു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്നു.

7 വിഭാഗങ്ങൾ[തിരുത്തുക]

  1. ചെയർമാൻ/റയിൽവേ ബോർഡ്
  2. ഫൈനാൻസ് കമ്മീഷ്ണർ
  3. മെമ്പർ/ഇഞ്ചിനീറിങ്ങ്
  4. മെമ്പർ/ട്രാഫിക്ക്
  5. മെമ്പർ/മെക്കാനിക്കൽ
  6. മെമ്പർ/ഇലക്ട്രിക്കൽ
  7. മെമ്പർ/സ്റ്റാഫ്

റയിൽവേ മേഖലകളുടെയും റയിൽവേ ഉത്പാദന കേന്ദ്രങ്ങളുടെയും ജനറൽ മാനേജർമാർ റയിൽവേ ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

ഇതും കാണുക[തിരുത്തുക]