റെബേക്ക ഗ്രീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെബേക്ക ഗ്രീർ
ജനനം1936
പ്രവർത്തനംWriter and Editor for Woman's Day
ദേശംഅമേരിക്കൻ

ഒരു അമേരിക്കൻ നോൺ ഫിക്ഷൻ എഴുത്തുകാരിയാണ് റെബേക്ക എല്ലെൻ ഗ്രീർ (ജനനം: 1936), ഇവർ വുമൺസ് ഡേ മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.[1][2]

ജീവചരിത്രം[തിരുത്തുക]

ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ പ്രാവീണ്യം നേടിയ റെബേക്ക ഗ്രീർ. 1957 ൽ കോളേജ് ഓഫ് ജേണലിസം ആന്റ് കമ്മ്യൂണിക്കേഷനിൽ നിന്ന് സയൻസ് ബിരുദവും കരസ്ഥമാക്കി.[3] 1998-ൽ ഇവർ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷന്റെ വിശിഷ്ട അലുമ്‌നയായി തിരഞ്ഞെടുക്കപ്പെട്ടു.[4] ഫ്ലോറിഡ യൂണിവേഴ്സിറ്റി അവരുടെ കയ്യെഴുത്തുപ്രതികളുടെ ഒരു ശേഖരം അവരുടെ സ്പെഷ്യൽ ഏരിയ സ്റ്റഡീസ് ലൈബ്രറിയിൽ സൂക്ഷിക്കുന്നുണ്ട്. [5]

അവരുടെ നോൺ ഫിക്ഷൻ പുസ്തകം വൈ ഇസ്ന്റ് അ നൈസ് ഗേൾ ലൈക്ക് യൂ മാരീഡ് ? (1969) ബെസ്റ്റ് സെല്ലറും ഫെമിനിസത്തെക്കുറിച്ചുള്ള പ്രാഥമിക പുസ്തകവുമായിരുന്നു. ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസർച്ചിൽ നോൺ ഫിക്ഷൻ റൈറ്റിംഗ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. [6]

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • വൈ ഇസ്ന്റ് അ നൈസ് ഗേൾ ലൈക്ക് യൂ മാരീഡ്? (1969)
  • ഹൗ ടു ലിവ് റിച്ച് വെൻ യൂ ആർ നോട്ട് (1975)
  • നോ റോക്കിംഗ് ചെയർ ഫോർ മി[7] (2004)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 

  1. About Rebecca Greer
  2. Source
  3. UF: Additional info about Greer
  4. Alumni of the 1990s
  5. UF library Greer collection
  6. "Women in the News," The Virgin Islands Daily News, Mar 12, 1976. Found at Google news. Retrieved February 8, 2011.
  7. about one of Greer's books[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റെബേക്ക_ഗ്രീർ&oldid=3643330" എന്ന താളിൽനിന്ന് ശേഖരിച്ചത്