റെബേക്ക ക്രംപ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rebecca Davis Lee Crumpler
ജനനംRebecca Davis
(1831-02-08)ഫെബ്രുവരി 8, 1831
Christiana, ഡെലവെയർ , അമേരിക്കൻ ഐക്യനാടുകൾ
മരണംമാർച്ച് 9, 1895(1895-03-09) (പ്രായം 64)
Hyde Park, മസാച്യുസെറ്റ്സ്, അമേരിക്കൻ ഐക്യനാടുകൾ
ദേശീയതAmerican
മേഖലകൾവൈദ്യം
ബിരുദംNew England Female Medical College
അറിയപ്പെടുന്നത്First female African-American doctor

Rebecca Davis Lee Crumpler, née Davis, (February 8, 1831 – March 9, 1895)  അമേരിക്കയിൽ ഡോക്ടറായ ആദ്യത്തെ കറുത്ത വർഗ്ഗകാരിയായ വനിതയാണ് റെബേക്ക ഡേവിസ് ക്രമ്പലർ[1].അവർ എഴുതിയ A Book of Medical Discourses(1883) ഒരു ആഫ്രിക്കൻ വംശജ എഴുതിയ ആദ്യത്തെ വൈദ്യശാസ്ത്ര ഗ്രന്ഥമാണ്

ജീവിത രേഖ[തിരുത്തുക]

 1831,ഡെലവെർ സംസ്ഥാനത്തിലാണ് റെബേക്ക ജനിച്ചത്[2] രോഗബാധിതരായ അയൽവാസികളെ  പരിചരിക്കുമായിരുന്ന ഒരു അമ്മായിയുടെ കൂടെയാണ് അവൾ വളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ഗണിതത്തിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്നു.[1][3][2][4]

അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു മുമ്പ് കറുത്ത വർഗ്ഗക്കാർക്ക് വൈദ്യ ചികിൽസ എന്നത് അചിന്തനീയമായിരുന്നു. 1852ൽ മസാചുസെറ്റ്സിലേക്ക് താമസം മാറിയ റെബേക്ക വ്യാറ്റ് ലീയെ (Wyatt Lee) വിവാഹം കഴിച്ചു. അതിനു ശേഷം എട്ട് വർഷം നെഴ്സ് ആയി ജോലി ചെയ്തിരുന്നു..[5]

കറുത്ത വർഗ്ഗകാരായ പുരുഷന്മാർ തന്നെ മെഡിക്കൽ കോളേജിൽ ചേരുന്നത് അത്യപൂർവ്വമായിരുന്ന കാലത്താണ് 1860ൽ ആഫ്രിക്കൻ വംശജയായ റെബേക്ക വൈദ്യ പഠനത്തിനു ചേരുന്നത്. വെള്ളകാരായ സ്തീകൾ പോലും വൈദ്യ പഠനത്തിനിറങ്ങുന്നത് ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.[3] വൈദ്യ വിദ്യാർത്ഥി ആയിരിക്കേ തന്നെ ഭർത്താവ് വ്യാറ്റ് മരണപ്പെട്ടു..[6][7] അമേരിക്കൻ അഭ്യന്തരയുദ്ധം മൂലം പഠിപ്പിനു  ഭംഗം നേരിട്ടു. പഠനം പുനരാരംഭിച്ചപ്പോൾ സാമ്പത്തിക ക്ലേശങ്ങൾ നേരിട്ടെങ്കിലും സ്കോളർഷിപ്പും പരസഹായങ്ങളും കൊണ്ട് വൈദ്യ ബിരുദം പൂർത്തിയാക്കി[8]

1864ൽ ബിരുദം നേടുമ്പോൾ രാജ്യത്തെ ആദ്യ ആഫ്രിക്കൻ വനിത ഡോക്ടറാവുകയായിരുന്നു റെബേക്ക. New England Female Medical College ൽ നിന്നും നേടിയ ബിരുദം. ആ സ്ഥാപനം പിൽക്കാലത്ത് Boston University ൽ ലയിച്ചതിനാൽ NEFMC യിലെ ഏക വനിത ആഫ്രിക്കൻ ഡോക്ടർ എന്ന ഖ്യാതി ഇന്നും റെബേക്കയുടെ പേരിലാണ്..[1][9] 

പ്രാക്ടീസ്[തിരുത്തുക]

ബോസ്റ്റണിലാണ് റെബേക്ക പ്രാക്ടീസ് ആരംഭിച്ചത്[10]   ദരിദ്രരായ വനിതകളേയും കുട്ടികളെയുമായിരുന്നു പ്രധാനമായും ചികിൽസിച്ചിരുന്നത്.1865ൽ  Arthur Crumpler,[11] എന്ന വിമോചിത അടിമയെ വിവാഹം കഴിച്ചു. യുദ്ധാനന്തരം വെർജീനിയയിലേക്ക് മാറി. ഗർഭ/പ്രസവ സംബന്ധമായ രോഗങ്ങൾ ധാരാളമായി കാണാനും ഇടപെടാനുമുള്ള അവസരങ്ങളാണ് പിന്നീട് ഉണ്ടായത്. അതോടൊപ്പം അതി കഠിനമായ വിവേചനവും മാനസിക പീഡനങ്ങൾക്കും റെബേക്ക വിധേയയായി.. സ്ത്രീയായതു കൊണ്ടും ആഫ്രിക്കൻ വംശജ ആയതുകൊണ്ടു.. പേരിനു പിന്നിലുള്ള MD ബിരുദം Mulee Driver (കഴുത പാലിക) എന്നു വരെ ആക്ഷേപിക്കപ്പെടുന്നതിന് കാരണമായി.

Notes[തിരുത്തുക]

References[തിരുത്തുക]

  1. 1.0 1.1 1.2 "Dr. Rebecca Lee Crumpler Biography".
  2. 2.0 2.1 U.S., High School Student Lists, 1821-1923, West Newton English and Classical School
  3. 3.0 3.1 Henry Louis Gates; Evelyn Brooks Higginbotham (March 23, 2004).
  4. Allen Family Papers 1846-1915
  5. Massachusetts, Marriage Records, 1840-1915
  6. Massachusetts, Death Records, 1841-1915, [Wyatt Lee]
  7. Wyatt Lee at Find a Grave
  8. "Rebecca Lee Crumpler". civilwarwomenblog.com.
  9. U.S., School Catalogs, 1765-1935.
  10. Directory of Deceased American Physicians, 1804-1929.
  11. Marriage announcements, The Religious Intelligencer, Saint John, New Brunswick, 2 June 1865.
"https://ml.wikipedia.org/w/index.php?title=റെബേക്ക_ക്രംപ്ലർ&oldid=2787668" എന്ന താളിൽനിന്ന് ശേഖരിച്ചത്