റുബായ്യാത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒമർ ഖയ്യാമിന്റെ റുബായ്യാത്
ആദ്യ അമേരിക്കൻ പതിപ്പ് (1878)

പേർഷ്യൻ കവിയും ജ്യോതിശാസ്ത്രജ്ഞനുമായ ഒമർ ഖയ്യാമിന്റെ നാലുവരി കവിതകളിൽ ചിലത് എഡ്വേഡ് ഫിറ്റ്സ്ജെറാൾഡ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് റുബായ്യാത് എന്ന പേരിൽ 1859-ൽ പ്രസിദ്ധീകരിച്ചു. ആദ്യം അത്ര ജനപ്രീതി നേടിയില്ലെങ്കിലും കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇവ വളരെ പ്രസിധമായി. ഖയ്യാമിന്റെ കവിതകൾ പിന്നീട് മറ്റു പലരാലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

റുബായ്യാത് എന്നത് ഒരുതരം കവിതയാണ്. അത്ഖയ്യാമല്ലാതെ മറ്റ് പലരും എഴുതിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കവിതകാളാണ് എറ്റവും പ്രസിദ്ധം. അതുകൊണ്ട് അവയെയാണ് സാധാരണയായി റുബായ്യാത് എന്ന് വിളിക്കുന്നത്.

സ്രോതസ്സുകൾ[തിരുത്തുക]

റുബായ്യാതിന്റെ മൂന്ന് കവിതകൾ, എഴുതിയത് വില്യം മോറിസ് (1870-കൾ).

ഒമർ ഖയ്യാം ജീവിതകാലത്ത് (1048–1131) ഒരു ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായാണ് അറിയപ്പെട്ടിരുന്നത്. ആയിരത്തി ഇരുന്നൂറ് മുതൽ രണ്ടായിരം വരെ നാലുവരി കവിതകളാണ് ഖയ്യാം എഴുതിയതായി പറയുന്നത്. എന്നാൽ ഇവയെല്ലാം ഒരേ ഭാഷയിലല്ല. ഏതാണ്ട് നൂറ് കവിതകളാണ് ഖയ്യാമിന്റേതായി ചരിത്രകാരന്മാർ കരുതുന്നത്.[1][2]

ഖായ്യാമിന്റെ മതം[തിരുത്തുക]

ഖയ്യാം സൂഫിയായിരുന്നോ അതോ മതവിശ്വാസി അല്ലായിരുന്നോ എന്നത് ചരിത്രകാരന്മാർക്കിടയിൽ ഒരു ചർച്ചാവിഷയമാണ്. അൽ-കിഫ്തി (1172–1248) ഖയ്യാമിനെ ഒരു മതവിദ്വേഷിയായാണ് കണ്ടത്. ഇതിനോട് എഡ്വേഡ് ഫിറ്റ്സ്ജെറാൾഡും യോജിക്കുന്നു. എന്നാൽ ഇദ്രീസ് ഷായും മറ്റും ഖയ്യാമിനെ ഒരു സൂഫി മതവിശ്വാസിയായി കാണുന്നു. ഖയ്യാം യാദാസ്ഥിതിക സൂഫിസത്തിനെ എതിരായിരുന്നു എന്നാണ് ഭൂരിപക്ഷം ചരിത്രകാരന്മാരുടേയും അഭിപ്രായം.

മതത്തെക്കുറിച്ച് ഖയ്യാമിന്റെ ഒരു കവിത (ലെ ഗാല്ലിയന്റെ വിവർത്തനത്തിൽനിന്നും):-

And do you think that unto such as you;
A maggot-minded, starved, fanatic crew:
God gave the secret, and denied it me?—
Well, well, what matters it! Believe that, too.
(#85, p. 47)

ഫിറ്റ്സ്ജെറാൾഡും യോജിക്കുന്നു:-

Alike for those who for TO-DAY prepare,
And those that after some TO-MORROW stare,
A Muezzin from the Tower of Darkness cries,
"Fools! your Reward is neither Here nor There."
(#25, അഞ്ചാം പതിപ്പ്)

പതിപ്പുകൾ[തിരുത്തുക]

ഫിറ്റ്സ്ജെറാൾഡ് നാലു പതിപ്പുകളാണ് എഴുതിയത്:-

  • ഒന്നാം പതിപ്പ് – 1859 [75 കവിതകൾ]
  • രണ്ടാം പതിപ്പ് – 1868 [110 കവിതകൾ]
  • മൂന്നാം പതിപ്പ് – 1872 [101 കവിതകൾ]
  • നാലാം പതിപ്പ് – 1879 [101 കവിതകൾ]
  • അഞ്ചാം പതിപ്പ് – 1889 [101 കവിതകൾ]

(അഞ്ചാമത്തെ പതിപ്പ് ഫിറ്റ്സ്ജെറാൾഡിന്റെ മരണശേഷം ഇറക്കപ്പെട്ടതാണ്.)

വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണം 1929 ആയപ്പോഴേക്കും മുന്നൂറോളം വ്യതസ്ത പതിപ്പുകൾ അച്ചടിക്കപ്പെട്ടിരുന്നു.

വിവർത്തനങ്ങൾ[തിരുത്തുക]

ഖയ്യാമിന്റെ കവിതകളെ വാക്കുകളായി തർജ്ജിമ ചെയ്യുകയല്ല ഫിറ്റ്സ്ജെറാൾഡ് ചെയ്തത്. കവിതയുടെ അർത്ഥം വ്യക്തമാക്കുവൻ വേണ്ടി പല സാരമായ മാറ്റങ്ങളും അദ്ദേഹം വരുത്തി. ഇതിനെക്കുറിച്ച് ഒരു കത്തിൽ പറഞ്ഞത് "Many quatrains are mashed together: and something lost, I doubt, of Omar's simplicity, which is so much a virtue in him. (പല കവിതകളും കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല ഒമറിന്റെ ഭാഷാലാളിത്യവും നഷ്ടപ്പെട്ടിരിക്കുന്നു.)" എന്നാണ്.

1882-ൽ ഒമർ ഖയ്യാമിന്റെ ഇരുനൂറ്റി അൻപത്തി മൂന്ന് കവിതകൾ എഡ്വേഡ് വിൻഫീൽഡ് വിവർത്തനം ചെയ്തു. അടുത്തവർഷം ഇത് അഞ്ഞൂറാക്കി. ഖയ്യാമിന്റെ വാക്കുകളിൽ വിൻഫീൽഡ് ഫിറ്റ്സ്ജെറാൾഡിനെക്കാളധികം മാറ്റങ്ങൾ വരുത്തി. 1889-ൽ ജസ്റ്റിൻ മക്കാർത്തി നാനൂറ്റി അറുപത്താറ് കവിതകൾ വിവർത്തനം ചെയ്തു.

1878-ൽ അഡോൾഫ് ഫോൺ ഷാക്ക് ജർമ്മനിലേക്ക് വിവർത്തനം ചെയ്തു. ആദ്യ ഫ്രഞ്ച് പതിപ്പ് 1867-ൽ പ്രസിദ്ധീകരിച്ച ജെ. ബീ. നിക്കോളാസിന്റേതായിരുന്നു (464 കവിതകൾ). വാസിലീ വെലിച്കോ 1891-ൽ റഷ്യനിലേക്കും ജീ. ശങ്കരക്കുറുപ്പ് 1932-ൽ മലയാളത്തിലേക്കും ഋയൊസാക്കു ഒഗാവ 1949-ൽ ജാപ്പനീസിലേക്കും വിവർത്തനങ്ങൾ എഴുതി.

അവലമ്പങ്ങൾ[തിരുത്തുക]

  1. അലി ദാഷ്തി, ഒമാർ ഖായ്യാമിനെ തേടി (In Search of Omar Khayyam), റൗട്ലെഡ്ജ് ലൈബ്രറി, ഇറാൻ (2012)
  2. ഇറാജ് ബഷീർ. "Sadeq Hedayat's Learning". Blind Owl. Retrieved 3 November 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Rubáiyát of Omar Khayyám (Le Gallienne) എന്ന താളിലുണ്ട്.
ഫിറ്റ്സ്ജെറാൾഡിന്റെ റുബായ്യത്
മറ്റുള്ളവ
"https://ml.wikipedia.org/w/index.php?title=റുബായ്യാത്&oldid=3963834" എന്ന താളിൽനിന്ന് ശേഖരിച്ചത്