റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി

Coordinates: 10°18′N 76°20′E / 10.30°N 76.33°E / 10.30; 76.33
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി
Map
സ്ഥാനംചാലക്കുടി, തൃശ്ശൂർ ജില്ല, കേരളം
നിർദ്ദേശാങ്കം10°18′N 76°20′E / 10.30°N 76.33°E / 10.30; 76.33
Typeസയൻസ് മ്യൂസിയം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ സ്ഥിതിചെയ്യുന്ന ഒരു സയൻസ് മ്യൂസിയമാണ് റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി. 2021 ൽ ഇത് പ്രവര്ത്തനം ആരംഭിച്ചു.

ലക്ഷ്യം[തിരുത്തുക]

പൊതുജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രത്തെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും കൂടുതൽ അറിവ് നൽകുന്നതു ലക്ഷ്യമിട്ടാണ് സർക്കാർ റീജിയണൽ സയൻസ് സെന്റർ ആരംഭിച്ചിരിക്കുന്നത്.[1] കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് (കെഎസ്എസ്ടിഎം) കീഴിൽ വരുന്ന ഈ കേന്ദ്രം ശാസ്ത്രത്തിൽ പരീക്ഷണങ്ങളും ഗവേഷണ പരിപാടികളും നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും.[2]

യുവാക്കളിൽ പുതിയ ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനും അന്വേഷണാത്മക വീക്ഷണം വികസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതു ലക്ഷ്യമിട്ട് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയതിന്റെ ഇന്നൊവേഷൻ ഹബ്ബുകളിൽ ഓണ് കൂടിയാണ് ചാലക്കുടി റീജിയണൽ സയൻസ് സെന്റർ.[3]

ചരിത്രം[തിരുത്തുക]

2010 ലാണ് ചാലക്കുടി റീജിയണൽ സയൻസ് സെന്റർ നിർമ്മാണത്തിന് അടിത്തറ പാകിയത്.[2] 2021 ഫെബ്രുവരിയിൽ ഇത് പ്രവർത്തനം ആരംഭിച്ചു.[4][5]

കേന്ദ്രം[തിരുത്തുക]

കേരളത്തിലെ മൂന്നാമത്തെ (മറ്റുള്ളവയിൽ ഒന്ന് കോഴിക്കോടും മറ്റേത് തിരുവനന്തപുരത്തും സ്ഥിതി ചെയ്യുന്നു) റീജിയണൽ സയൻസ് സെന്ററും,[2] കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രവുമാണ് ചാലക്കുടി സയൻസ് സെന്റർ.[1]

സൌകര്യങ്ങൾ[തിരുത്തുക]

കുട്ടികൾക്കുള്ള സയൻസ് ഗാലറി, സയൻസ് പാർക്ക്, 3 ഡി തീയറ്റർ എന്നീ സൌകര്യങ്ങൾ ഇവിടെ നിലവിൽ ലഭ്യമാണ്.[6] ഇതിൽ 5000 സ്ക്വയർ ഫീറ്റ് എരിയയുള്ള പ്ലാനറ്റോറിയമാണ് പ്രധാന ആകർഷണം.[5] 3 ഡി തീയറ്റർ ലാർജ് ഫോർമാറ്റ് ഫിലിം പ്രൊജക്ഷൻ സംവിധാനത്തോടെയുള്ളതാണ്.[5] ഒരേ സമയം 200 പേർക്ക് പ്ലാനറ്റോറിയം തിയേറ്ററിലുള്ള പ്രദർശനം കാണാം. സയൻസ് ഗാലറികൾ, 3 ഡി തിയേറ്റർ, ഇന്നവേഷൻ ഹബ്, ഓഫീസ് കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന ഗാലറി ബിൽഡിംഗ് ബ്ലോക്ക് 27000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ളതാണ്.[7] 3 നിലകളിലാണ് കേന്ദ്രം.[8]

ലക്ഷ്യമിട്ട നാല് സയൻസ് ഗാലറികളിൽ പോപ്പുലർ സയൻസ് ഗാലറി, മാത്തമാറ്റിക്‌സ് ഗാലറി എന്നിവ നിലവിൽ പ്രവർത്തന സജ്ജമാണ്.[5]

വിദ്യാർത്ഥികൾക്ക് ശാസ്ത്ര അഭിരുചി വളർത്തുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഒരുക്കിയിട്ടുള്ള ഇന്നവേഷൻ ഹബിന് നേതൃത്വം നല്കുന്നത് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ആണ്. ഇന്നൊവേഷൻ ഹബിന്റെ ഭാഗമായി സയൻസ് ലൈബ്രറി, സയൻസ് സംബന്ധമായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിവിധ പഠന ക്ലാസുകൾ, പ്രത്യേക വിഷയങ്ങളിൽ ഹ്രസ്വകാല പരിശീലനം എന്നിവ നൽകും.[5]

വാന നിരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്ന, ഹൈ റെസലൂഷൻ ടെലസ്‌ക്കോപ് സൌകര്യമുള്ള ഒബ്‌സർവേറ്ററിയിൽ വൈകുന്നേരങ്ങളിൽ 6.30 ന് ശേഷം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാം.[5] പ്രത്യേക ആകാശ പ്രതിഭാസങ്ങൾ നടക്കുന്ന സമയങ്ങളിൽ സെന്ററിൽ അത് കാണുന്നതിന് പ്രത്യേക ഷോകൾ സംഘടിപ്പിക്കുമെന്നും പറയുന്നു.[5]

സെന്ററിൽ, അനന്തമായ ഇടനാഴികളും അനന്തമായ പ്രതിബിംബങ്ങളുമുള്ള ഒരു മിറർ മേസ് സ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്.[9] സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭം ആയിരിക്കും ഇത്.[9]

സ്ഥാനം[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ, പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിന് സമീപത്തുള്ള നാല് ഏക്കർ ഭൂമിയിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്.[2]

പ്രവേശന നിരക്ക്[തിരുത്തുക]

മുതിർന്നവർക്ക് ഇരുപതു രൂപ, നാല് മുതൽ പന്ത്രണ്ടു വയസ് വരെയുള്ള കുട്ടികൾക്ക് പത്ത് രൂപ എന്നിങ്ങനെ പ്രവേശന നിരക്ക് ഉള്ള സയൻസ് സെന്ററിൽ നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "PRD Live - ചാലക്കുടി സയൻസ് സെന്റർ കേരളത്തിന് അഭിമാനം : മുഖ്യമന്ത്രി".
  2. 2.0 2.1 2.2 2.3 "Third Regional Science Centre to come up in Chalakudy, Kerala". The Times of India. 18 ഓഗസ്റ്റ് 2012.
  3. "Innovation Hub". NCSM (in ഇംഗ്ലീഷ്).
  4. "Regional Science Centre at Chalakudy to be opened in February". English.Mathrubhumi (in ഇംഗ്ലീഷ്).
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "PRD Live - ശാസ്ത്രലോകത്തിന് വഴിതുറന്ന് ചാലക്കുടി".
  6. "PRD Live - ചാലക്കുടി റീജിയണൽ സയൻസ് സെന്ററിൽ മന്ത്രി ആർ ബിന്ദുവിന്റെ സന്ദർശനം".
  7. "ശാസ്ത്രലോകത്തിന് വഴിതുറന്ന് ചാലക്കുടി". malayalamexpressnews.com. 17 ഫെബ്രുവരി 2021. Archived from the original on 2023-04-21. Retrieved 2023-04-21.
  8. "ചാലക്കുടി റീജനൽ ശാസ്ത്ര കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു". ManoramaOnline. Malayala Manorama.
  9. 9.0 9.1 "Mirror Maze to come up at Regional Science Centre, Chalakudy". The New Indian Express.