Jump to content

റിക്കി മാർട്ടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിക്കി മാർട്ടിൻ
ജന്മനാമംഎൻറിക് മാർട്ടിൻ മൊറൈൽസ്
പുറമേ അറിയപ്പെടുന്നറിക്കി മാർട്ടിൻ
ഉത്ഭവംസാൻ ജുആൻ, പ്യർറ്റോ റിക്ക
തൊഴിൽ(കൾ)ഗാന രചയിയിതാവ്, നർ‍ത്തകൻ, നടൻ
ഉപകരണ(ങ്ങൾ)ഗായകൻ
വർഷങ്ങളായി സജീവം1984–present
ലേബലുകൾSony Music/കോളംബിയ

ഗ്രാമി അവാർഡ് ജേതാവായ പൃട്ടോറിക്കൻപോപ് ഗായകനാണ്‌ റിക്കി മാർട്ടിൻ എന്ന എൻറിക് മാർട്ടിൻ മൊറൈൽസ് (ജനനം:1971 ഡിസംബർ 24) .മെനുഡൊ എന്ന സംഗീത ബാൻഡിലൂടെ പ്രശസ്തനായ റിക്കി 1991 ൽ സൊളോ ഗായകനായി ജനശ്രദ്ധ നേടാൻ തുടങ്ങി.മൂന്ന് ദശാബ്ദത്തോളമായുള്ള റിക്കി മാർട്ടിന്റെ സംഗീത ജീവിതത്തിൽ 55 മില്ല്യൻ സംഗീത ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടു.1998 ഫിഫ ലോകകപ്പിലെ ഔദ്യോഗിക ഗാനമായ ലാ കൊപ ഡെ ലാ വിഡ എന്ന മാർട്ടിൻ ആലപിച്ച ഗാനം വൻ ഹിറ്റാവുകയും അറുപ‌തോളം രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഗാനമായി ചാർട്ട് ചെയ്യപ്പെടുകയും ചെയ്തു.

ജീവിത രേഖ

[തിരുത്തുക]

മനഃശാസ്ത‌ജ്ഞനായ അച‌ഛൻ എൻറിക് മാർട്ടിൻ നെഗോറിയുടെയും അക്കൗണ്ടന്റായ അമ്മ നിരീദ മൊറൈൽസിന്റെ യും മകനായി പൃട്ടോറിക്കയിലെ ഹറ്റൊ റെ എന്ന സ്ഥലത്ത് 1971 ലാണ്‌ റിക്കി മാർട്ടിന്റെ ജനനം.മാർട്ടിന്‌ രണ്ട് വയസ്സാവുമ്പോൾ മതാപിതാക്കൾ പരസ്പരം പിരിഞു.

സംഗീത ജീവിതം

[തിരുത്തുക]

ലാറ്റിൻ രാജ്യങ്ങളിലെ പോപ് ഗായകരിൽ പ്രഗല്ഭനായിട്ടാണ്‌ മാർട്ടിൻ അറിയപ്പെടുന്നത്.തെക്കേ അമേരിക്കയിലെ തന്റെ സമകാലികരായ ഗായകർക്ക് മാർട്ടിനാണ്‌ സംഗീത രംഗത്തേക്ക വഴിതുറന്നത് ത എന്ന് വിശ്വസിക്കപ്പെടുന്നു.സ്പാനിഷ് രംഗത്ത് നിന്ന് 1999 ലാണ് ഇംഗ്ലീഷ് ആൽബങ്ങളുടെ മേഖലയിലേക്ക് മാർട്ടിൻ പ്രവേശിക്കുന്നത്.’ലിവിൻ ലാ വിഡ ലോക’ എന്ന ഗാനത്തിന്‌ ശേഷം അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റായിരുന്നു.ഷി ഈസ് ആൾ ഐ എവർ ഹാഡ് എന്ന ഗാനം.1999 ലെ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബമായിരുന്നു ഇത്.ഇരുപത്തിരണ്ടോളം മില്ല്യൻ കോപ്പികൾ ഇതിന്റേത് മാത്രം ചെലവായി.2001 ൽ അദ്ദേഹം ഇറക്കിയ മറ്റൊരു സ്പാനിഷ് ആൽബമായ 'ലാ ഹിസ്‌റ്റോറിയ' വൻ വിജയമായിരുന്നു.2003 ലും 2005 ലും അദ്ദേഹം ആൽബങ്ങൾ ഇറക്കീട്ടുണ്ട്. 2006 ലെ വിൻ‌ടെർ ഒളിംബിക്സിന്റെ സമാപനചടങ്ങിലും മാർട്ടിൻ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിക്കി_മാർട്ടിൻ&oldid=4100895" എന്ന താളിൽനിന്ന് ശേഖരിച്ചത്