Jump to content

റാം ചന്ദ്ര പൗഡേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ram Chandra Poudel
रामचन्द्र पौडेल
ഔദ്യോഗിക ഛായാചിത്രം, 2024
3rd President of Nepal
പദവിയിൽ
ഓഫീസിൽ
13 March 2023
പ്രധാനമന്ത്രിPushpa Kamal Dahal
Vice PresidentNanda Kishor Pun
Ram Sahaya Yadav
മുൻഗാമിBidya Devi Bhandari
Speaker of the House of Representatives
ഓഫീസിൽ
18 December 1994 – 23 March 1999
MonarchKing Birendra
DeputyRam Vilas Yadav
Lila Shrestha Subba
മുൻഗാമിDaman Nath Dhungana
പിൻഗാമിTaranath Ranabhat
Vice President of the Nepali Congress
ഓഫീസിൽ
2008–2016
മുൻഗാമിPrakash Man Singh
Gopal Man Shrestha
പിൻഗാമിBimalendra Nidhi
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-10-15) 15 ഒക്ടോബർ 1944  (79 വയസ്സ്)
Tanahun, Nepal
ദേശീയതNepali
രാഷ്ട്രീയ കക്ഷിIndependent (since 2023)
മറ്റ് രാഷ്ട്രീയ
അംഗത്വം
Nepali Congress (until 2023)
പങ്കാളിSavita Poudel
RelationsWife
കുട്ടികൾ5
മാതാപിതാക്കൾsRishima (mother)
Durga Prasad (father)
ജോലിPolitician

നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് നേപ്പാളി കോൺഗ്രസ് നേതാവ് റാം ചന്ദ്ര പൗഡേൽ. 2008 ലാണ് നേപ്പാൾ റിപ്പബ്ലിക്കായത്[1].

6 തവണ എംപിയും 5 തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പൗഡേൽ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ട് ഭരണപക്ഷ പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച പൗഡേലിന് പാർലമെന്റിലെ 332 അംഗങ്ങളിൽ 214 നിയമസഭാംഗങ്ങളുടെയും 550 പ്രവിശ്യാ അസംബ്ലി അംഗങ്ങളിൽ 352 പേരുടെയും വോട്ട് ലഭിച്ചു. പ്രധാനമന്ത്രിയായ പുഷ്പ കമൽ ദഹൽ പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസിന്റെ നേതാവായ പൗഡേലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചതിനെ തുടർന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് നേപ്പാൾ സാക്ഷിയായിരുന്നു. ഭരണസഖ്യത്തിൽ വിള്ളലുണ്ടാകുന്നതിലേക്ക് വരെ ഈ സംഭവം നയിച്ചിരുന്നു.[2] പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ), പൗഡേലിനെ പിന്തുണച്ചതിനെ തുടർന്നുള്ള അഭിപ്രായ വ്യത്യാസമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന തീരുമാനത്തിലേക്ക് ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎൽ പാർട്ടിയെ എത്തിച്ചത്. പ്രചണ്ഡയുടെ ഞെട്ടിക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് യു‌എം‌എൽ മാത്രമല്ല രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും സർക്കാരിൽ നിന്ന് രാജിവച്ചിരുന്നു. 518 പ്രൊവിൻഷ്യൽ അസംബ്ലി അംഗങ്ങളും ഫെഡറൽ പാർലമെന്റിലെ 313 അംഗങ്ങളും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. 2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡൻറ് തിരഞ്ഞെടുപ്പാണിത്.[2]

അവലംബം

[തിരുത്തുക]
  1. "നേപ്പാൾ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ അധികാരമേറ്റു". Retrieved 2023-03-14.
  2. 2.0 2.1 ഡെസ്ക്, വെബ്. "നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ". Retrieved 2023-03-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പദവികൾ
മുൻഗാമി President of Nepal
2023–present
Incumbent

ഫലകം:Heads of state of republics ഫലകം:Current Socialist rulers

"https://ml.wikipedia.org/w/index.php?title=റാം_ചന്ദ്ര_പൗഡേൽ&oldid=4098255" എന്ന താളിൽനിന്ന് ശേഖരിച്ചത്