രാംബരൺ യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ram Baran Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാംബരൺ യാദവ്
രാംബരൺ യാദവ്


ആദ്യ നേപ്പാൾ പ്രസിഡന്റ്
നിലവിൽ
അധികാരമേറ്റത്
23 ജുലൈ 2008[1]
വൈസ് പ്രസിഡന്റ്   പർമാനന്ദ് ഝാ
പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ്‌രാള
പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (നിയുക്തം)
മുൻഗാമി ഗിരിജ പ്രസാദ് കൊയ്‌രാള (ആക്റ്റിങ്)

ജനനം (1948-02-04) 4 ഫെബ്രുവരി 1948 (പ്രായം 72 വയസ്സ്)
Saphai, Nepal
രാഷ്ട്രീയകക്ഷി നേപ്പാളി കോൺഗ്രസ്
മതം ഹിന്ദു

നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംബരൺ യാദവ് (ജനനം: ഫെബ്രുവരി 4, 1947 - ). രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ നേപ്പാളി കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

2008 ജൂലൈ 21-ന് നേപ്പാൾ ഭരണഘടനാസമിതിയിലെ വോട്ടെടുപ്പിൽ 594 അംഗങ്ങളിൽ 308 വോട്ടുനേടിയാണ്‌ രാംബരൺ വിജയിച്ചത്‌ [2] . ഏപ്രിലിൽ നടന്ന ഭരണഘടനാസമിതി തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മാവോവാദികളുടെ പിന്തുണയുള്ള രാംരാജ പ്രസാദ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്‌ രാംബരൺ ചരിത്രനിയോഗത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

താനി-രാംരതി യാദവ് ദമ്പതികളുടെ മകനായി പിറന്ന രാംബരണിന്റെ വിദ്യാഭ്യാസം ഏറെയും ഇന്ത്യയിലായിരുന്നു. കൊൽക്കത്തയിൽവെച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. 1991ൽ അധികാരത്തിലെത്തിയ നേപ്പാളി കോൺഗ്രസ് സർക്കാരിൽ ആരോഗ്യ സഹമന്ത്രിയായിരുന്നു[3]. 1999ൽ നേപ്പാളി കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു [4]. അതിനുശേഷം ആരോഗ്യമന്ത്രിയാകുകയും ചെയ്തു[5][6].

അവലംബം[തിരുത്തുക]

  1. http://www.nepalnews.com/archive/2008/jul/jul21/news14.php
  2. http://www.nepalnews.com/archive/2008/jul/jul21/news09.php
  3. http://introduction.bpkihs.edu/history.php
  4. Election Commission of Nepal
  5. http://www.myanmargeneva.org/99NLM/n991016.htm
  6. http://www.nepalnews.com.np/contents/englishweekly/awake/1-83/f-pagers.htm


"https://ml.wikipedia.org/w/index.php?title=രാംബരൺ_യാദവ്&oldid=1766341" എന്ന താളിൽനിന്ന് ശേഖരിച്ചത്