റാംബോ III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rambo III
Theatrical release poster
സംവിധാനംPeter MacDonald
നിർമ്മാണംBuzz Feitshans
രചന
ആസ്പദമാക്കിയത്John Rambo
by David Morrell
അഭിനേതാക്കൾ
സംഗീതംJerry Goldsmith
ഛായാഗ്രഹണംJohn Stanier
ചിത്രസംയോജനം
  • James Symons
  • Andrew London
  • O. Nicholas Brown
സ്റ്റുഡിയോCarolco Pictures[1]
വിതരണംTriStar Pictures[1]
റിലീസിങ് തീയതി
  • മേയ് 25, 1988 (1988-05-25) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$58–63 million[2][3]
സമയദൈർഘ്യം101 minutes[4]
ആകെ$189 million[5]

1988-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് റാംബോ III. റാംബോ പരമ്പരയിലെ മുന്നാമത്തെ ചലച്ചിത്രം ആണ് ഇത്. ഇതിലെ മുഖ്യ കഥാപാത്രമായ റാംബോയെ അവതരിപ്പിച്ചത് സിൽവെസ്റ്റർ സ്റ്റാലോൺ ആയിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ജോൺ റാംബോ സോവിയറ്റ് മിലിട്ടറിയോട് പോരാടുന്നതാണ് കഥ.

കഥ[തിരുത്തുക]

കേണൽ സാമുവൽ ട്രാറ്റ്മാൻ, ജോൺ റാംബോയെ (സിൽവെസ്റ്റർ സ്റ്റാലോൺ‍) കാണാൻ തായ്‌ലണ്ടിൽ വരുന്നത് മുതലാണ് ചിത്രം തുടങ്ങുന്നത്. അഫ്ഘാനിസ്ഥാൻ ദൗത്യത്തിൽ ചേരാൻ കേണൽ സാമുവൽ റാംബോയോട് ആവശ്യപ്പെടുന്നു. സോവിയറ്റുകാർക്ക് എതിരായി യുദ്ധം ചെയ്യുന്ന അഫ്ഘാൻ സ്വാതന്ത്ര്യ പോരാളികളായ മുജാഹിദ്ദീന് ആയുധങ്ങൾ വിതരണം ചെയ്യുകയാണ് ദൗത്യം. സോവിയറ്റ് മിലിട്ടറിയുടെ പീഡനങ്ങൾ സഹിക്കുന്ന അഫ്ഘാൻ ജനതയുടെ ചിത്രങ്ങൾ സാമുവൽ റാംബോയെ കാണിക്കുന്നു. എന്നാൽ റാംബോ ഈ ആവശ്യം നിരാകരിക്കുന്നു.

അഫ്ഘാനിസ്ഥാനിൽ, ട്രാറ്റ്മാൻറെ ട്രൂപ്പിനെ സോവിയറ്റ് മിലിട്ടറി പതിയിരുന്ന് ആക്രമിക്കുന്നു. ട്രാറ്റ്മാനെ സോവിയറ്റ് ബേസിൽ തടവിലാക്കുന്നു. ദൗത്യത്തിന്റെ വിവരങ്ങൾക്ക് വേണ്ടി കേണൽ സേയ്സെൻ ട്രാറ്റ്മാനെ പീഡിപ്പിക്കുന്നു. ഈ വിവരം റാംബോ അറിയുന്നു. റാംബോ പാകിസ്താനിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ച് മൂസ എന്ന ആയുധ വ്യാപാരിയെ കാണുന്നു. അഫ്ഘാനിസ്ഥാൻ മരുഭൂമിയിലെ ഗ്രാമത്തിലേക്ക് റാംബോയെ കൊണ്ടുപോകാമെന്ന് മൂസ സമ്മതിക്കുന്നു. ആ ഗ്രാമത്തിന് അടുത്താണ് സോവിയറ്റ് ബേസ്. എന്നാൽ മൂസയുടെ സഹായി റാംബോയെക്കുറിച്ച് സോവിയറ്റ് മിലിട്ടറിക്ക് വിവരം നൽകുന്നു. ട്രാറ്റ്മാനെ രക്ഷപ്പെടുത്താനുള്ള ആദ്യ ശ്രമം പരാജയപ്പെടുകയും റാംബോയ്ക്കും കൂട്ടാളികൾക്കും പരുക്കേൽക്കുകയും ചെയ്തു.

കഥാപാത്രങ്ങൾ[തിരുത്തുക]

കഥാപാത്രം അഭിനേതാവ്
ജോൺ ജെ. റാംബോ സിൽവെസ്റ്റർ സ്റ്റാലോൺ
കേണൽ സാമുവൽ ട്രാറ്റ്മാൻ റിച്ചാർഡ് ക്രെന്ന
മൂസ സാഷൻ ഗാബി
കേണൽ സേയ്സെൻ മാർക് ഡി ജോജെ
റോബർട്ട് ഗ്രിഗ്സ് കർട്ട്വുഡ് സ്മിത്ത്

സംഗീതം[തിരുത്തുക]

Rambo III: Original Motion Picture Soundtrack
Film score by Jerry Goldsmith
Released1988
ProducerJerry Goldsmith
Jerry Goldsmith chronology
Rent-a-Cop: Original Motion Picture Soundtrack
(1987)
Rambo III: Original Motion Picture Soundtrack
(1988)
Criminal Law: Original Motion Picture Soundtrack
(1988)

പുറത്തെ കണ്ണികൾ[തിരുത്തുക]

  1. 1.0 1.1 "Rambo III (1988)". AFI Catalog of Feature Films. Archived from the original on 2020-02-26. Retrieved October 3, 2018.
  2. Hall, Sheldon; Neale, Stephen (2010). Epics, spectacles, and blockbusters: a Hollywood history. Wayne State University Press. pp. 239–240. ISBN 978-0-8143-3008-1. Rambo III (1988) cost a then-record $58 million.
  3. Robertson, Patrick (1991). Guinness Book of Movie Facts and Feats. Abbeville Press. p. 33. ISBN 9781558592360.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bbfc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mojo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റാംബോ_III&oldid=3939144" എന്ന താളിൽനിന്ന് ശേഖരിച്ചത്