റാംജെറ്റ് എൻജിൻ
ഉള്ളിലേക്ക് പ്രവേശിക്കുന്ന വായുവിനെ യാതൊരുവിധത്തിലുമുള്ള ചലിക്കുന്ന ഭാഗങ്ങളുടെ സഹായമില്ലാതെ കംപ്രസ്സ് ചെയുന്ന ഒരു ജെറ്റ് എൻജിൻ ആണ് റാംജെറ്റ് എൻജിൻ. ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ഏറ്റവും ലളിതമായ ജെറ്റ് എൻജിൻ ആയി കണക്കാക്കുന്നു.[1]
പ്രവർത്തനം[തിരുത്തുക]
അതിവേഗത്തിൽ സഞ്ചരിക്കുന്ന എൻജിൻറെ മുൻവശത്ത് ഷോക്ക് തരംഗങ്ങൾ ഉണ്ടാകുന്നു. ഇത് വായുവിന്റെ മർദ്ദം കൂട്ടുന്നു .അങ്ങനെ വായു ഇന്ധനം ഉപയോഗിച്ച് കത്തിക്കുവാൻ പാകമായ നിലയിൽ എത്തുന്നു. ഈ അവസരത്തിൽ വായുവിന്റെ വേഗം ശബ്ദവേഗത്തെക്കാൾ കുറവ് ആകണം. അത് കൊണ്ട് വായു പ്രവേശിക്കുന്ന ഭാഗമായ ഇൻലെറ്റ് വായുവിനെ ഈ വേഗത്തിലേക്ക് കൊണ്ടുവരാൻ പ്രാപ്തമാകണം.[2]
പോരായ്മകൾ[തിരുത്തുക]
ചലിക്കുന്ന സമയത്ത് മാത്രമേ ഇവ പ്രവർത്തനക്ഷമമാകുകയുള്ളൂ. മാക് അഞ്ചിന് മീതെ ഇവ വളരെ മോശമായി പ്രവർത്തിക്കുന്നു.[3]
അവലംബം[തിരുത്തുക]
<references>