രൺവീർ ഷോരെ
ദൃശ്യരൂപം
രൺവീർ ഷോരെ | |
---|---|
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2002-ഇതുവരെ |
ഹിന്ദി ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് രൺവീർ ഷോരെ.(ജനനം: ജനുവരി 13 ,1968 ). നടൻ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺവീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്.
അഭിനയജീവിതം
[തിരുത്തുക]2002 ൽ ഏക് ചോട്ടീ സീ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ മനീഷ കൊയ്‌രാളയോടൊപ്പം ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ഹണിമൂൺ ട്രാവത്സ്, ആജ് നച്ലെ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
അടുത്തിടെ സ്റ്റാർ വൺ എന്ന ഹിന്ദി ഭാഷാ ടെലിവിഷൻ ചാനലിൽ തന്റെ സഹ അഭിനേതാവായ വിനയ് പാഠക്കിനൊപ്പം ചില ഹാസ്യ പരിപാടിയിൽ അവതാരകനായതും ശ്രദ്ധേയമായി.[1] സമാന്തര ചിത്രങ്ങളിലും, മുൻ നിര ചിത്രങ്ങളിൽ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രൺവീർ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.