രേവ
വ്യവസായം | Automotive |
---|---|
സ്ഥാപിതം | 1994 |
ആസ്ഥാനം | Bangalore, India |
ഉത്പന്നങ്ങൾ | Electric Vehicles |
മാതൃ കമ്പനി | Mahindra & Mahindra |
വെബ്സൈറ്റ് | www.mahindrareva.com |
മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് മഹീന്ദ്ര&മഹീന്ദ്രയുടെ വൈദ്യതവാഹന നിർമ്മാണ കമ്പനിയാണ്.ബംഗലൂരുവിൽ പ്രവർത്തിച്ചിരുന്ന രേവ ഇലക്ട്രിക് കാർ കമ്പനി 2010 മെയിൽ മഹീന്ദ്ര ഏറ്റെടുത്തതോടയാണ് കമ്പനിയുടെ പേര് മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തത്.രേവ ഐ ആണ് കമ്പനിയുടെ ആദ്യ വാഹനം.2011 മാർച്ചോടെ 26 രാജ്യങ്ങളിലായി നാലായിരം വാഹനങ്ങൾ കമ്പനി വിൽപന നടത്തി[1].2013 ൽ ഇ2ഒ എന്ന പുതിയ മോഡൽ കൂടി കമ്പനി പുറത്തിറക്കി.
രേവ ഐ
[തിരുത്തുക]മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ചെറു കാറാണ് രെവ ഐ. രണ്ടു ആളുകൾക്കാണ് ഈ വാഹനത്തിൽ ഇരുന്നു സഞ്ചരിക്കാവുന്നത്. വൈദ്യുതി സംഭരിച്ച ബാറ്ററിയും മോട്ടോറും ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. എ.സി. ഉള്ള മോഡലും ലഭ്യമാണ്. ഒറ്റ തവണ ചാർജിങ്ങിൽ 80 കിലോമീറ്റർ വാഹനം സഞ്ചരിക്കും. 8 മണിക്കൂറാണ് ബാറ്ററി മുഴുവൻ ചാർജ് ചെയ്യേണ്ടത്. രണ്ടര മണിക്കൂർ ചാർജിങ്ങിൽ തന്നെ ബാറ്ററി 80% ചാർജ്ജ് സംഭരിക്കുന്നു. 230 വോൾട്ട് എ.സി.യിൽ 15 ആമ്പിയർ പ്ലഗ് സോക്കറ്റിൽ ചാർജിങ്ങ് നടത്താവുന്നതാണ്. ആകെ 2 % മാത്രമാണ് ഒരു ദിവസം ബാറ്ററിയുടെ സ്വാഭാവിക ചാർജിങ്ങ് നഷ്ടം സംഭവിക്കുന്നത്. തന്മൂലം ട്രാഫിക്കിൽ മണിക്കൂറുകൾ വാഹനം കിടക്കേണ്ടി വന്നാലും വൈദ്യുതി നഷ്ടം സംഭവിക്കുന്നില്ല[2].
ബ്ലൂ എൻവി, സിൽവർ ആരോ, എയ്ഞ്ചൽ വൈറ്റ്, പാഷൻ യെല്ലോ, മിഡ്‌നൈറ്റ് ബ്ലാക്ക്, ചെറി റെഡ് എന്നീ ആറു നിറങ്ങളിൽ രെവ ലഭ്യമാണ്. ദിവസം 45 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നവർക്ക് ഈ വാഹനം വളരെ ചെലവു കുറഞ്ഞതാണ്. 3.9 ലക്ഷം ആണ് വാഹനത്തിന്റെ പ്രാരംഭവില.
അവലംബം
[തിരുത്തുക]- ↑ Govt subsidy may rev up Reva sales/http://www.dnaindia.com/money/1520820/report-govt-subsidy-may-rev-up-reva-sales
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-01. Retrieved 2011-03-27.