Jump to content

രേണുക രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രേണുക രവീന്ദ്രൻ
ജനനം11 May 1943
ദേശീയതIndian
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡീൻ ആയ ആദ്യത്തെ വനിതയാണ് രേണുക രവീന്ദ്രൻ (Renuka Ravindran (née Rajagopalan) [1]

വിദ്യാഭ്യാസവും ജോലിയും

[തിരുത്തുക]

ചെന്നൈ വനിത ക്രിസ്ത്യൻ കോളേജിലായിരുന്നു രേണുകയുടെ വിദ്യാഭ്യാസം.[2] ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയസിൽ അപ്പൈഡ് മാതമാറ്റിക്സിൽ പി എച്‌ഡി കരസ്ഥമാക്കിയശേഷം ജർമനിയിലെ ആർഡബ്ലിയുടിഎച് ആക്കൻ സർവ്വകലാശാലയിൽ എയറോഡൈനാമിക്സിൽ ഉപരിപഠനം നടത്തി.[3][4] 1967 -ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രഫസറായി ജോലിയിൽ പ്രവേശിച്ച രേണുക പിന്നീട് ഗണിതവിഭാഗത്തിന്റെ മേധാവിയാവുകയും ഒടുവിൽ IISC യുടെ ഡീൻ ആയിത്തീരുകയും ചെയ്തു. വിദേശത്തുൾപ്പെടെ പലയിടത്തും സന്ദർശകപ്രഫസറുമാണ് ഇവർ.[5] നോൺ-ലീനിയർ തരംഗങ്ങളും നോൺന്യൂട്ടോണിയൻ ദ്രാവകങ്ങളിലുമാണ് രേണുക ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "PROFILE OF PROF. RENUKA RAVINDRAN". .ias.ac.in. Retrieved 26 April 2015.
  2. "DISTINGUISHED ALUMNAE". Women's Christian College. Retrieved 26 April 2015.
  3. "Renuka Ravindran Education". math.iisc.ernet.in. Retrieved 26 April 2015.
  4. "Renuka Ravindran". RWTH Aachen University. Retrieved 26 April 2015.
  5. "Passionate about taking science to young minds". The Telegraph. 21 May 2004. Archived from the original on 2016-03-04. Retrieved 26 April 2015.
"https://ml.wikipedia.org/w/index.php?title=രേണുക_രവീന്ദ്രൻ&oldid=4100864" എന്ന താളിൽനിന്ന് ശേഖരിച്ചത്