രൂപ് കൻവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാനിലെ ദിയോരാല ഗ്രാമത്തിൽ സതി അനുഷ്ഠാനവുമായി ബന്ധപ്പെട്ട രജപുത്ര യുവതിയാണ് രൂപ് കൻവാർ. (1969 – 4 സെപ്റ്റം: 1987). മാൻസിംഗ് എന്നയാളുടെ ഭാര്യയായിരുന്നു രൂപ്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് സതി അനുഷ്ഠിയ്ക്കപ്പെട്ട സംഭവത്തിനു ദൃക്സാക്ഷികളായി അനേകം ആളുകൾ സ്ഥലത്ത് സന്നിഹിതരായിരുന്നു.[1] ഈ ദാരുണ സംഭവം സതിനിരോധനത്തെ സംബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക നിയമം തന്നെ(Commission of Sati (Prevention) Act)നടപ്പിലാക്കുന്നതിനു കാരണമായിത്തീർന്നു.[2] വിധവയായ രൂപ് കൻവാറിനെ നിർബന്ധിതമായി സതി അനുഷ്ഠിയ്ക്കുവാൻ പ്രേരിപ്പിച്ചതിനെക്കുറിച്ച് അക്കാലത്ത് വിവാദങ്ങളും ആരോപണങ്ങളും നിലവിലുണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് 45 പേരെ കൊലപാതക കുറ്റം ചുമത്തി വിചാരണ ചെയ്യുകയുണ്ടായി.[1] [3] വിചാരണയ്ക്കു ശേഷം അവരെ വെറുതേ വിടുകയാണുണ്ടായത്. പിന്നീട് സതിയെ ന്യായീകരിക്കുകയും, അനുഭാവം പ്രകടിപ്പിയ്ക്കുകയും ചെയ്ത രാഷ്ട്രീയനേതാക്കന്മാരുൾപ്പടെ 11 പേരെയും ജയ് പൂർ കോടതി കുറ്റവിമുക്തരാക്കുകയുണ്ടായി.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "The New York Times, 1987". 1987-09-20. Retrieved 2008-05-31.
  2. "The Commission of Sati (Prevention) Act, 1987". Retrieved 2006-12-24.
  3. "Hinduism Today, 1987". Archived from the original on 2011-06-14. Retrieved 2007-07-09.
  4. "Frontline, 2004". Archived from the original on 2007-10-10. Retrieved 2007-07-09.
"https://ml.wikipedia.org/w/index.php?title=രൂപ്_കൻവാർ&oldid=3789609" എന്ന താളിൽനിന്ന് ശേഖരിച്ചത്