രിയാളുസ്വാലിഹീൻ
ദൃശ്യരൂപം
പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ ഇമാം നവവി രചിച്ച വിശ്രുത ഗ്രന്ഥമാണ് രിയാളുസ്വാലിഹീൻ.പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങ്ങളെയെല്ലാം വിളിക്കപ്പെടുന്ന ഹദീസുകളുടെ ഒരു സംക്ഷിപ്തമാണ് ഈ ഗ്രന്ഥം. [1]
അബൂ സകരിയ്യ മുഹ്‌യദ്ദീൻ യഹ്‌യ ഇബ്ൻ ശറഫ് അൽ നവവി എന്നാണ് ഗ്രന്ഥകാരന്റെ മുഴുവൻ പേര്. ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഹദീസ് സമാഹാരമാണ്m രിയാളുസ്വാലിഹീൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
ഉള്ളടക്കം
[തിരുത്തുക]ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂദാവൂദ്, ഇമാം തിർമിദി, ഇമാം നസാഈ, ഇമാം ഇബ്‌നു മാജ, ഇമാം ഹാകിം, ഇമാം മാലിക്, ഇമാം ബിർഖാനി, ഇമാം ദാറഖുത്‌നി തുടങ്ങിയവരുടെ ഹദീസ് സമാഹാരങ്ങളിൽ നിന്നുള്ള ഹദീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ പൂങ്കാവനം പ്രസിദ്ധീകരിച്ച രിയാളുസ്വാലിഹീൻ പരിഭാഷ-പേജ് 9