ഇമാം ബിർഖാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമാം ബിർഖാനി മുഴുവൻ നാമം. ഇമാം അബൂബക്കർ അഹ്‌മദ്ബ്നുമുഹമ്മദ് അൽഖവാരിസ്മി അൽബിർഖാനി (റ). (ജനനം: ഹിജ്‌റ-336- മരണം :425). വിശ്വപ്രസിദ്ധനായ ഹദീസ് പണ്ഡിതൻ ആണ് ഇദ്ദേഹം.ഖുർ ആൻ ഹ്യദിസ്ഥമാക്കിയ ബിർഖാനി (റ) ഉന്നതനായ കർമ്മശാസ്‌ത്ര പണ്ഡിതനും അറബി ഭാഷാ വിദഗ്ദ്ധനുമായിരുന്നു.[1]

പഠനം[തിരുത്തുക]

സ്വദേശമായ ബിർഖാനിൽ നിന്ന് ഉസ്‌താദ് അബുൽ അബ്ബാസ് നയ്സാബൂരി (റ) വിൻറെ ശിഷ്യത്വത്തിൽ പഠനമാരംഭിച്ചു. ശേഷം ജുർജാനിൽ പോയി അബൂബക്‌റിൽ ഇസ്മാഈലി (റ) വിൻറെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ബാഗ്ദാദിൽ സ്ഥിരതാമസമാക്കി. ഹദീസ് വിജ്ഞാനത്തിലായിരുന്നു കുടുതൽ ശ്രദ്ധ. ഹദീസ് പഠനത്തിനായി വലിയ ത്യാഗങ്ങൾ അദ്ദേഹം സഹിച്ചിട്ടുണ്ട്. പ്രസിദ്ധ ഹദീസ് പണ്ഡിതനും സമാഹർത്താവുമായി ഇമാം ദാറഖുത്നി (റ) വിൻറെ സുനൻ റിപ്പോർട്ട് ചെയ്തവരിൽ പ്രധാനിയാണ് ഇമാം ബിർഖാനീ.

ഹദീസ് സമാഹാരം[തിരുത്തുക]

ഇമാം ബിർഖാനിയുടെ പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമാണ് മുസ്നദുൽ ബിർഖാനി. ഇമാം ബുഖാരി (റ) വിൻറെയും മുസ്‌ലിം (റ) വിൻറെയും സ്വഹീഹുകളിലുള്ള അത്രയും ഹദീസുകൾ ഉൾക്കൊള്ളുന്ന അതിബൃഹത്തായ ഗ്രന്ഥമണിതെന്ന് ഇമാം ദാറുഖുത്നി (റ) പറഞ്ഞിട്ടുണ്ട്. ഇൽമുൽഹദീസിൽ ചില ഗ്രന്ഥങ്ങളും ബിർഖാനി (റ) രചിച്ചിട്ടുണ്ട്. ഇമാം നവവിയുടെ രിയാളുസ്വാലിഹീൻ എന്ന പ്രസിദ്ധ ഹദീസ് സമാഹരണത്തിൽ ഇദ്ദേഹം ക്രോഡീകരിച്ച ഹദീസുകളും ഉണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമാം_ബിർഖാനി&oldid=3625112" എന്ന താളിൽനിന്ന് ശേഖരിച്ചത്