രാമലിംഗസ്വാമികൾ
രാമലിംഗ സ്വാമി | |
---|---|
ജനനം | |
അപ്രത്യക്ഷമായത് | മേട്ടുകുപ്പം, വടലൂർ, കൂടലൂർ ജില്ല, തമിഴ്നാട് |
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്നു വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874) (ഇംഗ്ലീഷ്: Saint Ramalinger). ആത്മീയതയോടൊപ്പം സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു ഇദ്ദേഹം.
ജീവിത രേഖ
[തിരുത്തുക]1823ൽ ചിദംബരത്തിനടുത്തുള്ള മരുദൂർ ഗ്രാമത്തിൽ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂൾ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളിൽ ധ്യാനനിരതനായി കഴിയാനായിരുന്നു ചെറുപ്പത്തിൽ തന്നെ താൽപ്പര്യം. ഒൻപതാം വയസ്സിൽ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്കു തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.
ഒരിക്കൽ ആധ്യാത്മിക പ്രഭാഷണങ്ങൾക്കും പുരാണപാരായണങ്ങൾക്കും പോയിരുന്ന സഹോദരന് പകരക്കാരനാകേണ്ടി വന്നു. 63 ശൈവനായനാരന്മാരെക്കുറിച്ചു ചേക്കിഴാതർ എഴുതിയ പെരിയപുരാണമായിരുന്നു അന്നത്തെ വിഷയം. അന്നത്തെ പ്രഭാഷണത്തിൽ ആകൃഷ്ഠരായ ജനത്തിനു പിന്നീടു രാമലിംഗർ പ്രഭാഷണം ചെയ്താൽ മതിയെന്നായി. തുടർന്നു ജ്യേഷ്ഠന്റെ സ്ഥാനം അനുജനു ലഭിച്ചു.
സാമൂഹ്യസേവനം
[തിരുത്തുക]സമുദായസേവനമാണ് മോക്ഷത്തിനുള്ള മാർഗ്ഗം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. മതം ഇരുട്ടിൽ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് ഭൂതദയയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളൂ എന്നദ്ദേഹം ഉദ്ഘോഷിച്ചു. വഡലൂരിൽ സത്യജ്ഞാനസഭ തുടങ്ങിയ അദ്ദേഹം ഭൗതികകാര്യങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തു. ജാതി മത വർഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു രാമലിംഗർ.
ശുദ്ധസന്മാർഗ്ഗസഭ സ്ഥാപിച്ചത് രാമലിംഗരാണ്. മത വൈരം പാടില്ല, എല്ലാവരും ഒരേ പിതാവിന്റെ മക്കൾ, പർസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക, ആഗോള സാഹോദര്യം തുടങ്ങിയവയായിരുന്നു ആദർശങ്ങൾ. ഇതുകൂടാതെ സത്യജ്ഞാനസഭയും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്.
തമിഴിൽ അദ്ദേഹം ഏതാനും കൃതികൾ രചിച്ചു.1865ൽ മുടക്കമില്ലാതെ അന്നദാനം നടത്താൻ ധർമ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.
ആരാധകരുടേയും ശിഷ്യരുടേയും മുൻപിൽ വച്ച് 1874ൽ അദ്ദേഹം അപ്രത്യക്ഷനായി.
ഭാരത സർക്കാർ 2007ൽ അദ്ദേഹത്തിന്റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി.
അവലംബം
[തിരുത്തുക]- S.P.Annamalai,The Life and Teachings of Saint Ramalingar, Bharatiya Vidya Bhavan, Mumbai, 1973
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.amazon.co.uk/life-teachings-Saint-Ramalingar/dp/B0000CQ5BK
- http://www.vallalar.net/vallalar/about_vallalar_eng_1.htm Archived 2016-03-04 at the Wayback Machine.
- http://www.vallalar.org/WebComponents/FrontPage.aspx?viewname=enArcheives&WebSiteId=1&bm=8&by=2007[പ്രവർത്തിക്കാത്ത കണ്ണി]
- http://www.levity.com/alchemy/ramaling.html Archived 2008-10-05 at the Wayback Machine.
- Online articles on Vallalar[പ്രവർത്തിക്കാത്ത കണ്ണി]
- Stamp[പ്രവർത്തിക്കാത്ത കണ്ണി]