രാധാകൃഷ്ണൻ നായർ ഹർഷൻ
ക്യാപ്റ്റൻ ഹർഷൻ നായർ | |
---|---|
![]() | |
ജനനം | 1980 Thiruvananthapuram, Kerala |
മരണം | 2007 Jammu and Kashmir |
വിഭാഗം | ഇന്ത്യൻ കരസേന |
പദവി | Captain |
പുരസ്കാരങ്ങൾ | അശോക് ചക്ര |
ഇന്ത്യൻ കരസേനയിലെ റെഡ് ഡെവിൾ എന്ന് വിശേഷണമുള്ള രണ്ടാം പാരാ റെജിമെന്റിൽ നിന്നുള്ള ക്യാപ്റ്റൻ ആയിരുന്നു ക്യാപ്റ്റൻ ഹർഷൻ നായർ. സമാധാന സമയത്തെ പരമോന്നത മെഡൽ ആയ അശോക് ചക്ര 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു[1][2]. കരസേനയുടെ ചരിത്രത്തിൽ ഈ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹർഷൻ.[3] മേയ് 20, 2007-ൽ ജമ്മു കാശ്മീരിലെ ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ ശേഷം മരിച്ചു.
ഇദ്ദേഹം തിരുവനന്തപുരം, കഴക്കൂട്ടം സൈനിക സ്കൂളിലാണ് പഠിച്ചത്.
അവലംബം[തിരുത്തുക]
- ↑ "ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത : സൈനികസ്കൂൾ കഴക്കൂട്ടം അലൂമിനി ഹർഷനെ ആദരിച്ചു". മൂലതാളിൽ നിന്നും 2008-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-26.
- ↑ "ദി ഹിന്ദു : കേരളം / തിരുവനന്തപുരം വാർത്ത". മൂലതാളിൽ നിന്നും 2008-11-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-26.
- ↑ "അശോക് ചക്ര, ടെലിഗ്രാം". മൂലതാളിൽ നിന്നും 2012-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-26.