രാജ ദിനകർ കേൽക്കർ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാരാഷ്ട്ര സംസ്ഥാനത്ത് പുനെയിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് രാജ ദിനകർ കേൽക്കർ മ്യൂസിയം.

വിവരണം[തിരുത്തുക]

ഈ മ്യൂസിയത്തിൽ ഡോ. ദിനകൽ ജി കേൽക്കറിന്റെ (1896–1990) സ്വകാര്യ ശേഖരത്തിൽ പെട്ട വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. ആനക്കൊമ്പ്, വെള്ളി, സ്വർണ്ണം എന്നിവയിൽ നിർമ്മിച്ചിരിക്കുന്ന പല വസ്തുക്കളും യുദ്ധതോക്കുകൾ, പാത്രങ്ങൾ എന്നിവയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 1920 മുതൽ 1960 വരെ സംഭരിച്ചിട്ടുള്ള ഏകദേശം 20,000 ലധികം വസ്തുക്കൾ ഇവിടെ ഉണ്ട്. കൂടാതെ പതിനാലാം നൂറ്റാണ്ടിലെ ഇന്ത്യൻ കലാകാരന്മാരുടെ കര കൌശല വൈദഗ്ദ്ധ്യം വെളിവാക്കുന്ന പല വസ്തുക്കളും ഈ ശേഖരത്തിൽ ഉണ്ടു്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]