രാജ കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജ കഴുകൻ
ആൺ രാജ കഴുകൻ
പെൺ രാജ കഴുകൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Accipitriformes
Family: Cathartidae
Genus: Sarcoramphus
Species:
S. papa
Binomial name
Sarcoramphus papa
രാജകഴുകന്മാർ കാണപ്പെടുന്ന ഇടങ്ങൾ
Synonyms

Vultur papa Linnaeus, 1758

മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു വലിയ പക്ഷിയാണ് രാജ കഴുകൻ (Sarcorampus papa). കഴുകന്മാരിലെ രാജാവു തന്നെയാണ് രാജ കഴുകൻ; കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ പക്ഷി. മൊട്ടത്തലയും പൂടയില്ലാത്ത വളഞ്ഞു പുളഞ്ഞ കഴുത്തുമൊക്കെയുള്ള, ഭയവും അറപ്പും തോന്നിപ്പിക്കുന്ന രൂപമാണ് മറ്റെല്ലാ കഴുകന്മാർക്കും. എന്നാൽ മഴവിൽ അഴകുള്ള തലയും തീയാളുന്ന നിറത്തിലുള്ള കഴുത്തും വെള്ളയും കറുപ്പും നിറത്തിലുള്ള ഉടലുമൊക്കെ രാജ കഴുകന് ഒരു പക്ഷിരാജാവിന്റെ പ്രൗഢി നൽകുന്നു.[2]

കാണപ്പെടുന്ന ഇടങ്ങൾ[തിരുത്തുക]

മെക്സിക്കോ, തെക്കെ അമേരിക്ക, മധ്യ അമേരിക്ക,കരീബിയൻ ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങളിലെ വനമേഖലകളിലാണ് ഇവയെ പ്രധാനമായും കണ്ടു വരുന്നത്.[3] രാജ കഴുകനുകൾ വലിയ കൂട്ടങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. കൊച്ചു കുടുംബങ്ങളായാണിവയുടെ താമസം.[4]

ശരീര പ്രത്യേകതകൾ[തിരുത്തുക]

രാജകഴുകൻ്റെ കൊക്കും നഖങ്ങളും

മാംസം കൊത്തിക്കീറുന്നതിനനുയോജ്യമായ, വലിപ്പം കുറഞ്ഞ് കൂർത്തു വളഞ്ഞ് ബലമുള്ള കൊക്കുകളും ശക്തിയുള്ള വളഞ്ഞ നഖങ്ങളും ഇവയ്ക്കുണ്ട് . രാജ കഴുകൻ പറന്നുവരുന്നതു കണ്ടാൽ മറ്റു കഴുകന്മാരൊക്കെ ഒഴിഞ്ഞു മാറിയൊതുങ്ങിയിരിക്കും. മറ്റു കഴുകന്മാർക്ക് കൊത്തിപ്പിളർക്കാൻ കഴിയാത്ത ശവശരീരങ്ങൾ പോലും കൊത്തിത്തുറന്ന് അകത്താക്കാൻ ഇവയ്ക്കു കഴിയും. മറ്റു പക്ഷികൾക്ക് അവശിഷ്ടങ്ങൾ എളുപ്പം കഴിക്കാനായി ഒരുക്കിക്കൊടുക്കുന്നത് രാജകഴുകന്മാരാണ്.[5]

ജീവിത രീതി[തിരുത്തുക]

പകൽസമയത്ത് കൂടുതൽ പ്രസരിപ്പോടെ കാണപ്പെടുന്ന രാജ കഴുകന്മാർ സന്ധ്യയാകുന്നതോടെ വനമേഖലകളിൽ ചേക്കേറുന്നു . വെയിലു കാഞ്ഞിരിക്കാൻ ഇവയ്ക്ക് വളരെ ഇഷ്ടമാണ്.വലിയ ശരീരവും തീക്ഷ്ണഭാവവുമൊക്കെയാണെങ്കിലും ഇവ അപൂർവമായേ മറ്റു ജീവികളെ ആക്രമിക്കാറുള്ളൂ. ജീവനുള്ളവയെ ഇവർ വേട്ടയാടിപ്പിടിക്കാറില്ല. ശവശരീരങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.

വട്ടമിട്ട് പറക്കുന്ന രാജകഴുകൻ

മായൻമാരുടെ വിശ്വാസം[തിരുത്തുക]

മായന്മാരുടെ ചിത്രങ്ങളിലെ രാജകഴുകൻ

മനുഷ്യനും ദൈവത്തിനുമിടയ്ക്കുള്ള ദൂതനായാണ് മായൻ ഇതിഹാസങ്ങളിൽ രാജ കഴുകനെ വിശേഷിപ്പിക്കുന്നത്.[6]

പരിസ്ഥിതിയുടെ ശുചീകരണജോലിക്കാർ[തിരുത്തുക]

ചത്ത്ക്കിടക്കുന്ന ഒരു പോത്തിനെ തിന്നുന്ന രാജ കഴുകൻ

ഒരു പ്രദേശത്തെ ചത്തമൃഗങ്ങളെ ആദ്യം കണ്ടെത്തുന്നത് രാജ കഴുകന്മാരായിരിക്കും . അത് അവിടെക്കിടന്ന് ചീഞ്ഞുനാറുന്നതിനുമുമ്പ് അകത്താക്കുകയും ചെയ്യും. അതുകൊണ്ട് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നതിലും പകർച്ചവ്യാധികളെ തടയുന്നതിലും രാജ കഴുകന്മാർ പ്രധാന പങ്കുവഹിക്കുന്നു.

ഒഴുകിപ്പറക്കൽ[തിരുത്തുക]

രാജകഴുകൻ്റെ ഒഴുകിപ്പറക്കൽ

ആഹാരം തിരഞ്ഞ് മനുഷ്വവാസമുള്ള ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും സമീപമുള്ള തുറസ്സായ പ്രദേശങ്ങളിൽ വളരെ ഉയരെ മണിക്കൂറുകളോളം പറക്കും.[7][8][9] രണ്ടും മൂന്നും എണ്ണം ചേർന്ന് നിശ്ചലമായ ചിറകുകൾ വിരിച്ച് ഗാംഭീര്യത്തോടെ ഒഴുകിപ്പറക്കുന്ന രാജ കഴുകന്മാർ ഒരു മനോഹര കാഴ്ച തന്നെയാണ്. കാറ്റിനെ പൂർണമായും ആശ്രയിച്ചാണ് ഈ ഒഴുകിപ്പറക്കൽ. വിടർത്തുമ്പോൾ ആറടിയിൽ കൂടുതൽ പരപ്പുണ്ട് ഇവയുടെ ചിറകുകൾക്ക് പൂർണ വളർച്ചയെത്തിയ ഒരു രാജ കഴുകന് 25 ഇഞ്ച് വരെ ഉയരവും നാലരക്കിലോയോളം തൂക്കവുമുണ്ടാകും .

ടർക്കിക്കോഴിയെ പോലെ[തിരുത്തുക]

രാജ കഴുകൻ്റെ മൂക്കിനു താഴെയുള്ള മാംസപിണ്ഡം

ടർക്കിക്കോഴിയെപ്പോലെ മൂക്കിനു താഴെയുള്ള മാംസപിണ്ഡം രാജ കഴുകന്മാർക്കുമുണ്ട് . ഇതിന് തിളങ്ങുന്ന ഓറഞ്ച് നിറമാണ്. തൊണ്ടയിൽ നിന്ന് താഴേക്ക് തൂങ്ങിനിൽക്കുന്ന രക്തവർണ്ണമുള്ള ഒരു സഞ്ചിയും കാണാം.

രാജകഴുകൻ്റെ തൊണ്ടയിൽ നിന്ന് താഴേക്ക് തൂങ്ങിനിൽക്കുന്ന രക്തവർണ്ണമുള്ള സഞ്ചി

അവലംബങ്ങൾ[തിരുത്തുക]

  1. BirdLife International (2012). "Sarcoramphus papa". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help)
  2. Terres, J. K. (1980). The Audubon Society Encyclopedia of North American Birds. New York, NY: Knopf. p. 959. ISBN 0-394-46651-9.
  3. "Species factsheet: Sarcoramphus papa". BirdLife International. 2010. Retrieved 11 September 2007.
  4. Bellinger, Jack (March 25, 1997). "King Vulture AZA Studbook". Archived from the original on November 10, 2006. Retrieved 8 October 2007.
  5. Howell, Steve N.G.; Webb, Sophie (1995). A Guide to the Birds of Mexico and Northern Central America. New York: Oxford University Press. p. 176. ISBN 0-19-854012-4.
  6. Tozzer, Alfred Marston; Glover Morrill Allen (1910). Animal Figures in the Maya Codices. Harvard University.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Henderson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Schulenberg, Thomas S. (2007). Birds of Peru. Princeton, NJ: Princeton University Press. p. 84. ISBN 978-0-691-13023-1.
  9. Ridgely, Robert S.; Gwynne, John A. Jr. (1989). A Guide to the Birds of Panama with Costa Rica, Nicaragua, and Honduras (Second ed.). Princeton, NJ: Princeton University Press. p. 84. ISBN 0-691-02512-6.
"https://ml.wikipedia.org/w/index.php?title=രാജ_കഴുകൻ&oldid=3864309" എന്ന താളിൽനിന്ന് ശേഖരിച്ചത്