Jump to content

രാജ് ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ് ബീഗം
രാജ് ബീഗം
ജനനം(1927-03-27)മാർച്ച് 27, 1927
മരണം2016 ഒക്ടോബർ 26
ദേശീയതഇന്ത്യൻ
തൊഴിൽഗായിക

കാശ്മീർ സ്വദേശിയായ ഗായികയാണ് രാജ് ബീഗം (Kashmiri: राज बेगम (Devanagari), راج بیگم (Nastaleeq); 27 മാർച്ച് 1927 – 26 ഒക്ടോബർ 2016). കശ്മീരിന്റെ വാനമ്പാടിയെന്നു ഇവരെ വിശേഷിപ്പിക്കാറുണ്ട്.[1] ബീഗത്തിന്റെ ഗാനങ്ങൾക്ക് പാകിസ്താനിലും ധാരാളം ആരാധകരുണ്ട്.

ഇവർക്ക് 2002-ൽ പത്മശ്രീ ലഭിച്ചു.[2]

ജീവിതരേഖ

[തിരുത്തുക]

1927 ൽ ശ്രീനഗറിലാണ് ജനനം.[3] പിതാവിന്റെ പ്രോൽസാഹനത്തിലാണു പാടിത്തുടങ്ങിയത്. കല്യാണവീടുകളിലെ പാട്ടുകളിലൂടെ ആദ്യകാലത്തു ശ്രദ്ധ നേടി. 27ാം വയസിൽ റേഡിയോ കാഷ്മീരിൽ ജോലിക്കു ചേർന്നു. 32 വർഷം റേഡിയോ കശ്മീരിൽ ബീഗം ഗായികയായിരുന്നു. 2009 ൽ ജമ്മുകശ്മീർ സർക്കാരിന്റെയും 2013 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2002)
  • ജമ്മുകശ്മീർ സർക്കാരിന്റെ ഫെലോഷിപ്പ് (2009)
  • കേന്ദ്രസംഗീതനാടകഅക്കാദമിയുടെ ഫെലോഷിപ്പ് (2013)

അവലംബം

[തിരുത്തുക]
  1. "Kashmir Singer Raj Begum Dies At 89". Kashmir Life. Retrieved 26 October 2016.
  2. "government of india-award-padma shri". Webindia123.com. Retrieved 26 October 2016.
  3. "Kashmir legendary singer Raj Begum Dies At 89". Onlykashmir.in. 27 March 1927. Archived from the original on 2016-10-26. Retrieved 26 October 2016.
"https://ml.wikipedia.org/w/index.php?title=രാജ്_ബീഗം&oldid=3642890" എന്ന താളിൽനിന്ന് ശേഖരിച്ചത്