രാജീവ്ഗാന്ധി വള്ളംകളി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു പ്രശസ്ത സ്ഥലമായ പുളിങ്കുന്നിലാണ് ഈ വള്ളംകളി നടക്കുന്നത്. വള്ളംകളിക്ക് നേതൃത്വം കൊടുക്കുന്നത് കേരള ഗവൺമെൻറ് ടൂറിസം ഡിപ്പാർട്ട്മെൻറ് അതിന്റെ കൂടെ പുളങ്കുന്ന പഞ്ചായത്തുമാണ് നേതൃത്വം കൊടുക്കുന്നത്. വള്ളംകളി നടക്കുന്നത്പുളിങ്കുന്നാറ്റിലാണ് (രാജീവ്ഗാന്ധി ജലോത്സവം) (ഇപ്പോൾ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമാണ്) നടക്കുന്നത്.പ്രശസ്തമായ മിക്ക ചുണ്ടൻ വള്ളങ്ങളും ഈ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നു.1985-ൽ രാജീവ് ഗാന്ധി കുട്ടനാട് സന്ദർശിച്ചതിന്റെ ഓർമ്മക്കാണ് ഈ വള്ളംകളി ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാരുടെ ദുരിത പൂർണ്ണമായ ജീവിതം നേരിട്ടു കണ്ടു ബോധ്യപ്പെടുന്നതിനാണ് രാജീവ്ഗാന്ധി സന്ദർശനം നടത്തിയത്. പുളിങ്കുന്നിലായിരുന്നു അദ്ദേഹത്തിന് സ്വീകരണം ഏർപ്പെടുത്തിയത്. നിരവധി കളി വള്ളങ്ങളും മോട്ടോർ ബോട്ടുകളും അന്ന് രാജീവ് ഗാന്ധിക്ക് സ്വീകരണം നൽകാൻ എത്തിയിരുന്നു. 1991 ൽ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് അദ്ദേഹത്തെ എക്കാലവും സ്മരിക്കാൻ പുളിങ്കുന്നാറ്റിൽ വള്ളംകളി ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ സംഭാവന ചെയ്ത രാജീവ് ഗാന്ധിയുടെ പേരിലുളള ട്രോഫിക്കായാണ് ചുണ്ടൻവള്ളങ്ങളുടെ വാശിയേറിയ മത്സരം ഇവിടെ നടക്കുന്നത്. 2012 വരെ സ്ഥിരമായി നടന്ന പുളിങ്കുന്ന് വള്ളംകളി ചില വർഷങ്ങളിൽ തടസ്സപ്പെട്ടു. [1]