രാജാബായി ക്ലോക്ക് ടവർ
രാജാബായി ക്ലോക്ക് ടവർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | വെനീഷ്യൻ, ഗോഥിക്ക് |
നഗരം | മുംബൈ |
രാജ്യം | ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 1 മാർച്ച് 1869 |
പദ്ധതി അവസാനിച്ച ദിവസം | നവംബർ 1878 |
ചിലവ് | ₹ 550,000 |
ഇടപാടുകാരൻ | ബോംബെ പ്രസിഡൻസി |
സാങ്കേതിക വിവരങ്ങൾ | |
Size | 280 feet (85 m) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | സർ ജോർജ്ജ് ഗിൽബർട്ട് സ്കോട്ട് |
ദക്ഷിണ മുംബൈയിലെ ഒരു ഘടികാര ഗോപുരമാണ് രാജാബായി ക്ലോക്ക് ടവർ. മുംബൈ യൂണിവേഴ്സിറ്റിയിലെ ഫോർട്ട് ക്യാമ്പസിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]. 85 മീറ്റർ (280 അടി , 25 നിലകൾ) ആണ് ഈ ഗോപുരത്തിന്റെ ഉയരം.
ചരിത്രം
[തിരുത്തുക]ഇംഗ്ലീഷ് വാസ്തുശില്പിയായ സർ ജോർജ് ഗിൽബർട്ട് സ്കോട്ട് ആണ് രാജബായി ക്ലോക്ക് ടവർ. ഡിസൈൻ ചെയ്തത്. എന്നാൽ ഇദ്ദേഹം ഒരിക്കൽ പോലും ഇന്ത്യയിൽ വന്നിരുന്നില്ല[2]. 1869 മാർച്ച് 1-ന് സ്ഥാപിതമായ ഈ കെട്ടിടം 1878 നവംബറിലാണ് പൂർത്തിയായത്. അക്കാലത്ത് മുംബൈയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു ഇത്. ആകെ നിർമ്മാണച്ചെലവ് 550,000 രൂപയായിരുന്നു[3]. ആ കാലഘട്ടത്തിൽ രാജകുടുംബത്തിന്റെ മൊത്തം ചെലവ് 550,000 രൂപയായിരുന്നു. നിർമ്മാണച്ചെലവിന്റെ ഒരു ഭാഗം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു സമ്പന്നനായ ബ്രോക്കർ, പ്രേംചന്ദ് റോയ്ചന്ദ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റെ മാതാവായ രാജബായിയുടെ സ്മരണയ്ക്കായി ടവറിന് അവരുടെ പേരിടുകയാണുണ്ടായത്. പ്രേംചന്ദ് റോയിയുടെ അന്ധയായ അമ്മ ജയിൻ മതാചാരപ്രകാരം അസ്തമയത്തിനു മുൻപായി ഭക്ഷണം കഴിച്ചിരുന്നു. ആരുടെയും സഹായമില്ലാതെ സമയം അറിയാൻ ടവറിലെ മണി അവരെ സഹായിച്ചതായി പറയപ്പെടുന്നു.
2013 ഒക്ടോബർ മുതൽ 2015 മേയ് 11 വരെ അനന്ത ഗാർവർ (ഹെറിറ്റേജ് സൊസൈറ്റി), ഡോ. രാജൻ വെലുക്കർ (മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ), എൻ. ചന്ദ്രശേഖർ (ടാറ്റ കൺസൾട്ടൻസി സർവീസസ്) എന്നിവരുടെ മേൽനോട്ടത്തിൽ ഈ ടവർ നവീകരിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/news/national/iconic-rajabai-clock-tower-reopens-at-mumbai-university-campus/article7198821.ece
- ↑ https://www.hindustantimes.com/art-and-culture/insider-s-guide-to-rajabai-clock-tower/story-9Y1gNvrd1Yj1ormNC2DegL.html
- ↑ http://www.thehindu.com/news/national/iconic-rajabai-clock-tower-reopens-at-mumbai-university-campus/article7198821.ece