രാജസുലോചന
രാജസുലോചന | |
---|---|
![]() | |
ജനനം | പിള്ളിയാർചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന ഓഗസ്റ്റ് 15, 1935 വിജയവാഡ |
മരണം | മാർച്ച് 5, 2013 | (പ്രായം 77)
ദേശീയത | ![]() |
തൊഴിൽ | അഭിനേത്രി, നർത്തകി |
സജീവ കാലം | 1950s to 1970s |
ജീവിതപങ്കാളി(കൾ) | സി.എസ്. റാവു |
പ്രമുഖ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായിരുന്നു രാജസുലോചന (15 ആഗസ്ത് 1935 - 5 മാർച്ച് 2013). എം.ജി.ആർ , ശിവാജി, എൻ.ടി. ആർ , നാഗേശ്വര റാവു, രാജ്കുമാർ, എം.എൻ. നമ്പ്യാർ തുടങ്ങി അൻപതുകളിലെ മുൻനിര നായകർക്കൊപ്പമെല്ലാം രാജസുലോചന ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. രാജ്യത്തും വിദേശത്തും നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
വിജയവാഡയിൽ ജനിച്ച രാജസുലോചന നൃത്തവേദിയിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. പിള്ളിയാർചെട്ടി ഭക്തവത്സലം നായിഡു രാജീവലോചന എന്നായിരുന്നു യഥാർഥ പേര്. സ്‌കൂൾ അധികൃതരാണ് പേര് രാജസുലോചന എന്നാക്കി ചുരുക്കിയത്. ലളിതമ്മ, കെ.എൻ . ദണ്ഡായുധപാണി പിള്ള, വെമ്പട്ടി ചിന്നസത്യം, കലാമണ്ഡലം മാധവൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. എച്ച്.എൽ.എൻ. സിംഹയുടെ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെ സിനിമാരംഗത്തെത്തി. പെണ്ണരശി എന്ന തമിഴ് ചിത്രത്തിലെ നൃത്തരംഗങ്ങൾ പ്രശംസനീയമായ നിലയിൽ അവതരിപ്പിച്ചതോടെ രാജസുലോചന തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറി. രാജ്കപൂറിന്റെ ചോരി ചോരി വഴിയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. ചെന്നൈയിലെ പുഷ്പാഞ്ജലി നൃത്ത്യ കലാകേന്ദ്രത്തിന് നേതൃത്വം നൽകി. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങൾക്ക് രാജസുലോചന തന്നെയായിരുന്നു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നത്.[2]
തെലുഗു സംവിധായകൻ സി.എസ്. റാവുവായിരുന്നു ഭർത്താവ്
അഭിനയിച്ച സിനിമകൾ[തിരുത്തുക]
- പെണ്ണരശി
- തൈ പിറന്താൽ വഴി പിറക്കും
- കരുണാമയഡു (മിശിഹാചരിത്രം)
- കാളഹസ്തി മാഹാത്മ്യം
- തോഡി കടലു
- പെണ്ണരശി
- കാവലൈ ഇല്ലാത്ത മനിതൻ
- ബേഡര കണ്ണമ്മ
- വാല്മീകി
- ചോരി ചോരി
അവലംബം[തിരുത്തുക]
- ↑ "മുൻകാല തെന്നിന്ത്യൻതാരം രാജസുലോചന അന്തരിച്ചു". മാതൃഭൂമി. 2013 മാർച്ച് 5. മൂലതാളിൽ നിന്നും 2013-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 5.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആദ്യകാല ദക്ഷിണേന്ത്യൻ നടി രാജസുലോചന നിര്യാതയായി". മംഗളം. 2013 മാർച്ച് 5. മൂലതാളിൽ നിന്നും 2013-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 5.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | Rajasulochana |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian actor |
DATE OF BIRTH | 15 August 1934 |
PLACE OF BIRTH | Bezawada, Madras Presidency |
DATE OF DEATH | 5 March 2013 |
PLACE OF DEATH | Chennai |