രാജകുമാരി ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും ബംഗാളി മനുഷ്യസ്‌നേഹിയുമായിരുന്നു രാജകുമാരി ബാനർജി അല്ലെങ്കിൽ രാജകുമാരി ദേവി (1847 - മാർച്ച് 8, 1876). 1871 ൽ ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു അവർ. [1]

കുടുംബം[തിരുത്തുക]

1860 ൽ രാജകുമാരി ബാനർജി തന്റെ പതിമൂന്നാം വയസിൽ സാമൂഹ്യ പ്രവർത്തകനായ ശശിപദ ബാനർജിയെ വിവാഹം കഴിച്ചു. [2] ശശിപദ ബാനർജിയുടെ സഹായത്താൽ ഒരു വർഷത്തിനുള്ളിൽ വായിക്കാനും എഴുതാനും രാജകുമാരി ദേവി പഠിച്ചു. ശശിപാദ ബാനർജി- രാജ്കുമാരി ദേവി ദമ്പതികൾക്ക് ജനിച്ച മകൻ ആൽബിയൺ രാജ്കുമാർ ബാനർജി ഇന്ത്യൻ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥനായി കൊച്ചിയുടെ ദിവാനായി സേവനം അനുഷ്ടിക്കുകയുണ്ടായി. [3]

പ്രവർത്തനങ്ങൾ[തിരുത്തുക]

ബംഗാളിലെ സ്ത്രീ വിദ്യാഭ്യാസത്തിന് രാജകുമാരി ദേവി നിരവധി സംഭാവനകൾ നൽകുകയുണ്ടായി. ഭർത്താവിന്റെ സഹായത്തോടെ വിവാഹശേഷം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കുടുംബത്തിലെ കുട്ടികളെയും പഠിപ്പിച്ചു. തുടർന്ന് അവർ ബ്രഹ്മ സമാജത്തിൽ ചേരുകയും നിരവധി സാമൂഹിക പരിഷ്കാരങ്ങളുമായും സ്ത്രീ വിദ്യാഭ്യാസ പ്രസ്ഥാനവുമായും ആഴത്തിൽ ഇടപെടുകയും ചെയ്‌തു. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രേവർത്തകയായ മേരി കാർപെന്റർ രാജകുമാരി ദേവിയുടെ കൊൽക്കത്തയിലെ ബാരാനഗറിലെ വീട്ടിലെത്തുകയും അവരുടെ ഉപദേശത്തെ തുടർന്ന്, രാജകുമാരി ദേവിയും സ്ത്രീ വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി അവരോടൊപ്പം ചേർന്നു. 1871 ൽ മേരി കാർപെന്ററിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി എട്ട് മാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. [4] ലണ്ടനിലെ ഏഷ്യാറ്റിക് 1872 ൽ "ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യത്തെ ഹിന്ദു വനിത" ആയി രാജകുമാരി ബാനർജിയെ പ്രഖ്യാപിച്ചു. [5] ജീവിതകാലം മുഴുവൻ അവർ വിദ്യാഭ്യാസത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിലും, നിരവധി സ്കൂളുകൾ സന്ദർശിക്കുന്നതിലും, സ്ത്രീ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായം പ്രോത്സാഹിപ്പിക്കുന്നതിലും സജീവമായിരുന്നു. കൂടാതെ ഭവനരഹിതരും ദരിദ്രരുമായ സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ അവർ അഭയം നൽകി. [6] Banerji and her husband made a shelter for homeless and poor women in their own house.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-14. Retrieved 2019-08-15.
  2. http://www.open.ac.uk/researchprojects/makingbritain/content/sasipada-banerji
  3. https://www.thehindu.com/todays-paper/tp-features/tp-metroplus/who-is-albion-banerji/article8349759.ece
  4. 4.0 4.1 Subodhchandra Sengupta & Anjali Basu, Vol I (2002). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 866. ISBN 81-85626-65-0.
  5. Burton, Antoinette (1998). At the Heart of the Empire. Berkeley: University of California Press. pp. 51–52.
  6. Janet Horowitz Murray, Myra Stark. "The Englishwoman's Review of Social and Industrial Questions: 1872". Retrieved March 13, 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=രാജകുമാരി_ബാനർജി&oldid=3642780" എന്ന താളിൽനിന്ന് ശേഖരിച്ചത്