Jump to content

രാം പ്രസാദ് ബൈരാഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാചൽ പ്രദേശിലെ കസൗലിയിൽ സ്ഥിതിചെയ്യുന്ന സബത്തു ക്ഷേത്രത്തിലെ പുരോഹിതനായിരുന്നു പണ്ഡിറ്റ് രാം പ്രസാദ് ബൈരാഗി . സബത്തുവിലെ വിപ്ലവകാരിയായ രാം പ്രസാദ് ബൈരാഗി രാജ്യത്ത് നടന്ന വിപ്ലവപ്രവർത്തനങ്ങളീൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ജനകീയ വിപ്ലവ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഗദറിനെ വിജയിപ്പിക്കാൻ ഹിമാചലിൽ രൂപീകരിച്ച ചാരസംഘടനയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. 1857-ൽ ബൈരാഗി നടത്തിയ ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ കസൗലിയിലെ വിപ്ലവകാരികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. പിന്നീട് വിപ്ലവകാരിയായ രാം പ്രസാദ് ബൈരാഗിയെ ബ്രിട്ടീഷുകാർ അംബാലയിൽ തൂക്കിലേറ്റി. [1] [2]

  1. "बैरागी की जगह लगेगी बोस की प्रतिमा". www.divyahimachal.com.
  2. "कसौली से भड़की थी 1857 के विद्रोह की चिंगारी". Dainik Jagran.
"https://ml.wikipedia.org/w/index.php?title=രാം_പ്രസാദ്_ബൈരാഗി&oldid=3978858" എന്ന താളിൽനിന്ന് ശേഖരിച്ചത്