രസം (കറി)
ദൃശ്യരൂപം
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Saaru, chaaru, chaatambde |
ഉത്ഭവ സ്ഥലം | India |
പ്രദേശം/രാജ്യം | South India |
വിഭവത്തിന്റെ വിവരണം | |
Serving temperature | Hot or cold |
പ്രധാന ചേരുവ(കൾ) | kokum, kadam, jaggery, tamarind, tomato, lentil |
ഒരു കറിയാണ് രസം. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ലളിതമായ ചേരുവകൾ ചേർത്തുള്ള ദക്ഷിണഭരതത്തിൽ ഉടനീളം ഉപയോഗിക്കുന്ന ഒരു കറിയാണ് രസം.
ചേരുവകൾ
[തിരുത്തുക]- തുവരപ്പരിപ്പ് - 100 ഗ്രാം
- വെളുത്തുള്ളി - 1 കപ്പ്
- പുളി - ചറുനാരങ്ങാ വലിപ്പത്തിൽ മൂന്ന്
- കടുക് - 1 ടീ സ്പൂൺ
- നെയ്യ് - 1 ടീ സ്പൂൺ
- പച്ചമുളക് - 3 എണ്ണം
- മല്ലി - 1 ടീ സ്പൂൺ
- വറ്റൽ മുളക് - 4 എണ്ണം
- കുരുമുളക് - 1/2 ടീ സ്പൂൺ
- കടലപ്പരിപ്പ് - 1 ടീ സ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കായം - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]ആദ്യം പരിപ്പ് വേവിച്ചുടയ്ക്കുക. കാൽ ലിറ്റർ പുളിനീരിൽ കായവും, വെളുത്തുള്ളിയും ഉപ്പും ചേർത്തു തിളപ്പിക്കുക. പിന്നീട് ജീരകം ഒഴികെയുള്ള ചേരുവകൾ വറുത്ത്, ജീരകം ചേർത്തു പൊടിയ്ക്കുക. കുറച്ച് വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കി ഇത് തിളക്കുന്ന രസത്തിൽ ചേർക്കുക. അഞ്ച് മിനിറ്റ് ചെറുതീയിൽ വേവിച്ച് കുറച്ചുനേരം കൂടി തിളപ്പിക്കുക. രസം തിളച്ചുപൊങ്ങുമ്പോൾ കറിവേപ്പിലയിട്ട് അടുപ്പിൽ നിന്ന് വാങ്ങണം. ഒരു ടീസ്പൂൺ നെയ്യിൽ പച്ചമുളകും കടുകുമിട്ട് വറുത്തുകോരി രസത്തിൽ ചേർക്കുക.
അവലംബം
[തിരുത്തുക]Rasam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.