രവി പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
B. രവി പിള്ള
ജനനം (1953-09-02) 2 സെപ്റ്റംബർ 1953 (പ്രായം 66 വയസ്സ്)
Chavara, Kerala, India
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾCochin University
തൊഴിൽfounder and CEO, RP Group
ആസ്തിUS$4.0 billion (March 2018)[1]
ജീവിത പങ്കാളി(കൾ)Geetha Pillai
മക്കൾ2

പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. ആർപി ഗ്രൂപ്പ് ഉടമയാണ്. പദ്മശ്രീ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

1978ൽ സൗദി അറേബ്യയിലെ നാസർ അൽ ഹാജിരി കോർപ്പറേഷൻ ഇൻഡസ്ട്രിയൽ കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിലൂടെയാണു രവിപിള്ള തൻറെ ബിസിനസ് സാമ്രാജ്യം ആരംഭിച്ചത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായുള്ള അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ അമ്പതിനായിരത്തിലധികം പേർ ജോലി നോക്കുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റിൻ എന്നിവിടങ്ങളിൽ രവി പിള്ളയ്ക്കു ബിസിനസ് സംരംഭങ്ങളുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലും ആർപി ഗ്രൂപ്പ് സജീവ സാന്നിധ്യമാണ്. കൊല്ലം ജില്ലയിലെ മതിലിൽ പ്രദേശത്ത് ദി റാവിസ് എന്ന പേരിൽ ഒരു പഞ്ചനക്ഷത്രഹോട്ടൽ സ്ഥാപിച്ചിട്ടുണ്ട്.

സി.പി.ഐ. നേതാവ് കെ.സി. പിള്ള അമ്മാവനാണ്.

അവലംബം[തിരുത്തുക]

  1. "Forbes profile: Ravi Pillai". Forbes. ശേഖരിച്ചത് 9 March 2018.
  2. http://www.metrovaartha.com/2010/01/26052513/padmasree-kerala.html
"https://ml.wikipedia.org/w/index.php?title=രവി_പിള്ള&oldid=2784575" എന്ന താളിൽനിന്ന് ശേഖരിച്ചത്