കെ.സി. പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.സി. പിള്ള
കെ.സി. പിള്ള.jpg
കെ.സി. പിള്ള
മരണം2011 ഡിസംബർ 19
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ
പ്രശസ്തിസി.പി.ഐ.യുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ.യുടെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയുമായിരുന്നു[1] കെ.സി. പിള്ള[2]. ചവറ തേവലക്കര പുത്തൻസങ്കേതം കാരിച്ചൽവീട്ടിൽ കൃഷ്ണപിള്ളയുടെയും പദ്മാവതിയമ്മയുടെയും മകനാണ് കെ.സി. പിള്ള, പദ്മാവതിയമ്മയാണ് ഭാര്യ. പ്രമുഖ വ്യവസായിയായ ബി. രവിപ്പിള്ള ഇദ്ദേഹത്തിന്റെ അനന്തരവനാണ്. അയ്യൻകോയിക്കൽ സർക്കാർ യു.പി.എസ്., ചവറ സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു കെ.സി. പിള്ള വിദ്യാഭ്യാസ ചെയ്തിരുന്നത്[2]. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ രംഗത്തെത്തിയ കെ.സി.പിള്ള കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ടീയത്തിൽ ചുവടുറപ്പിക്കുന്നത്[3]. വിമോചനസമരക്കാലത്താണ് ഇദ്ദേഹം പാർട്ടിയുടെ നേതൃനിരയിലേക്കുയർന്ന് വന്നത്. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, സി.പി.ഐ.സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ, കൊല്ലം ജില്ലാ സെക്രട്ടറി, എൽ.ഡി.എഫ്. കൊല്ലം ജില്ലാ കൺവീനർ, എന്നീ നിലകളിൽ പ്രവർത്തിച്ച് ഇദ്ദേഹം ദീർഘകാലം കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറിയുമായിരുന്നു.

ഉദരസംബന്ധമായ അസുഖത്തേതുടർന്ന് 2011 ഡിസംബർ 19ന് എറണാകുളത്തേ ലേക്‌ഷോർ ആശുപത്രിയിൽ വച്ച് അന്തരിച്ചു[4].

അവലംബം[തിരുത്തുക]

  1. "സിപിഐ നേതാവ് കെ.സി.പിള്ള അന്തരിച്ചു". ദീപിക.
  2. 2.0 2.1 "സി.പി.ഐ.നേതാവ് കെ.സി.പിള്ള അന്തരിച്ചു". മാതൃഭൂമി.
  3. "കെ സി പിള്ളയുടെ നിര്യാണം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടം: സി കെ ചന്ദ്രപ്പൻ". ജനയുഗം.
  4. http://www.newzstreet.tv/ns/node/66230
"https://ml.wikipedia.org/w/index.php?title=കെ.സി._പിള്ള&oldid=2281891" എന്ന താളിൽനിന്ന് ശേഖരിച്ചത്