Jump to content

രജനി മേലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രജനി മേലൂർ
ജനനം
രജനി
ദേശീയതഇന്ത്യൻ
തൊഴിൽനാടക അഭിനേത്രി
അറിയപ്പെടുന്നത്കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2020
അറിയപ്പെടുന്ന കൃതി
കടത്തനാട്ടമ്മ

നാടക അഭിനേത്രിയാണ് രജനി മേലൂർ. 3500ൽ പരം വേദികളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കടത്തനാട്ടമ്മ എന്ന നാടകത്തിലെ അഭിനയത്തിലെ സവിശേഷതക്ക് 2007ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും 2020ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

കെ. ആർ.ദാമുവിന്റെ മകളാണ്. 1973ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പാലയാട് കൈരളി തിയേറ്റേഴ്‌സിന്റെ 'മനുഷ്യബന്ധം' എന്ന നാടകത്തിലൂടെ അഭിനയ രംഗത്തു വന്നു. സ്‌കൂൾകാലത്തിനുശേഷം അമച്വർ നാടകവേദികളിൽ ശ്രദ്ധേയയായതോടെ പ്രൊഫഷണൽ നാടകവേദിയിലേക്ക് ചുവടുമാറ്റി. ഒരു അപകടത്തെ തുടർന്ന് കാൽ നഷ്ടപ്പെട്ടു. കൃത്രിമക്കാൽ അനായാസം ഘടിപ്പിക്കാനാവശ്യമായ ശസ്ത്രക്രിയ ചെയ്തതോടെ വീണ്ടും നാടകങ്ങളിൽ സജീവമായി.[2] കോഴിക്കോട് ഖാൻകാവിൽ നിലയത്തിനുവേണ്ടി പ്രദീപ് കുമാർ കാവുന്തറ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച 'കരിങ്കുരങ്ങിനു'വേണ്ടി 600 വേദികളിൽ വേഷമിട്ടു. പി.എം. താജ് എഴുതിയ ഉത്രം തിരുനാളിന്റെ കല്പന പോലെ, കക്കട്ടിൽ സൂര്യഗാഥയ്ക്കുവേണ്ടി ബാലചന്ദ്രൻ നാടകാവിഷ്‌കാരവും ബാബു പറശ്ശേരി സംവിധാനവും നിർവഹിച്ച രണ്ടിടങ്ങഴി, തൃശ്ശൂർ സംഘചിത്രയുടെ മൂകനർത്തകൻ, ഇബ്രാഹിം വേങ്ങര നേതൃത്വം നൽകിയ കോഴിക്കോട് ചിരന്തന തിയറ്റേഴ്‌സിന്റെ പടനിലം, പകിട പന്ത്രണ്ട്, മേടപ്പത്ത് എന്നീ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. തൃശ്ശൂർ സംഘചിത്ര, എറണാകുളം കലാചേതന, തൃശ്ശൂർ യമുന എന്റർടൈനേഴ്‌സ് എന്നീ സമിതികളിൽ ആറു വർഷം പ്രവർത്തിച്ചു.

മനോജ് നാരായണൻ സംവിധാനം ചെയ്ത കോഴിക്കോട് നാടകസഭയുടെ പഞ്ചമിപെറ്റ പന്തിരുകുലം നാടകത്തിൽ പഞ്ചമി, താത്രി എന്നീ രണ്ടു കഥാപാത്രങ്ങളായി വേദിയിലെത്തി. കടത്തനാട്ടമ്മയിലെ ആയിത്തിര എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 2007ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.[3]

ഭർത്താവ് മീനോത്ത് സുകുമാരൻ. മകൾ ഹർഷ.

നാടകങ്ങൾ

[തിരുത്തുക]
  • സഹജൻ (കോഴിക്കോട് സ്‌നേഹ തിയറ്റേഴ്‌സ്)
  • ചിരിക്കുന്ന മനുഷ്യൻ (കോഴിക്കോട് സങ്കീർത്തന)
  • കരിങ്കുരങ്ങ്
  • കടത്തനാട്ടമ്മ
  • രണ്ടിടങ്ങഴി
  • പഞ്ചമിപെറ്റ പന്തിരുകുലം
  • നിഷ്‌കളങ്കൻ
  • മൂകനർത്തകൻ
  • സ്വന്തം സ്‌നേഹിതൻ
  • തുമ്പോലാർച്ച,
  • വേലുത്തമ്പി ദളവ
  • കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്
  • പാവം മനുഷ്യൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2020[4]
  • 2007ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം (കടത്തനാട്ടമ്മ - അഭിനയത്തിലെ സവിശേഷത)
  • അശോകൻ കതിരൂർ സ്മാരക പുരസ്‌കാരം
  • ചെന്നൈ അഖില മലയാളി മഹിളാ അസോസിയേഷന്റെ കാവാലം സ്മാരക നാടകപുരസ്‌കാരം
  • കരുനാഗപ്പള്ളി നാട്ടരങ്ങിന്റെ പി.ജെ.ആന്റണി പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; പിരപ്പൻകോടിനും…". ദേശാഭിമാനി. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "'ഓരോ നാടകത്തിനുശേഷവും കാലുപൊട്ടി ചോരവരും, കൃത്രിമക്കാൽ ഉപയോഗിച്ചായിരുന്നു അഭിനയം'". മാതൃഭൂമി. 21 February 2020. Archived from the original on 2020-02-28. Retrieved 10 February 2021.
  3. "കൃത്രിമക്കാലുമായി വേദികൾ കീഴടക്കി: പുരസ്‌കാര നിറവിലേക്കിറങ്ങി രജനി". keralakaumudi. 7 February 2021. Retrieved 10 February 2021.
  4. "സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=രജനി_മേലൂർ&oldid=3971337" എന്ന താളിൽനിന്ന് ശേഖരിച്ചത്