രഘുറാം രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഘുറാം രാജൻ
രഘുറാം രാജൻ, 2004ൽ
ജനനം (1963-02-03) 3 ഫെബ്രുവരി 1963 (വയസ്സ് 55)
ഭോപ്പാൽ, മദ്ധ്യപ്രദേശ്
ദേശീയത ഇന്ത്യൻ
സ്ഥാപനം ഷിക്കാഗോ സർവ്വകലാശാല
പ്രവർത്തനമേക്ഷല ഫിനാൻഷ്യൽ ഇക്കണോമിക്സ്
പഠിച്ചത് ഐ.ഐ.റ്റി. ഡെൽഹി (ബി.ടെക്.)
ഐ.ഐ.എം. അഹമ്മദാബാദ് (എം.ബി.എ.)
എം.ഐ.റ്റി. (പി.എച്ച്.ഡി.)
പുരസ്കാരങ്ങൾ 2003 ഫിഷർ ബ്ലാക്ക് പ്രൈസ്
2010 ഫിനാൻഷ്യൽ ടൈംസ് ആൻഡ് ഗോൾഡ്മാൻ സാക്സ് ബിസിനസ് ബുക്ക് ഓഫ് ദി ഇയർ അവാർഡ്
Information at IDEAS/RePEc

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (Tamil: ரகுராம் கோவிந்த ராஜன்) (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആണ്. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.[1] 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്.[2]

ജീവിതരേഖ[തിരുത്തുക]

അഹമ്മദാബാദ് ഐഐഎമ്മിലും ഡൽഹി ഐഐടിയിലും പഠിച്ച രഘുറാം മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ ഇടയിൽ രഘുറാം പ്രശസ്തനാകുന്നത്. ധനകാര്യ മേഖലയിലെ പരിഷ്ക്കരണങ്ങൾക്കായി പ്ലാനിങ് കമ്മീഷന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 2013 ആഗസ്റ്റ് 6നു ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി പ്രഖ്യാപിക്കപ്പെട്ട[3] രഘുറാം രാജൻ 2013 സെപ്റ്റംബർ 4 മുതൽ പദവിയിലെത്തി.[2]

പൗരത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ[തിരുത്തുക]

അമേരിക്കൻ പൗരനെ ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണർ ആയി സർക്കാർ നാമനിർദ്ദേശം ചെയ്തു എന്ന തലക്കെട്ടിൽ 2013 ആഗസ്റ്റ് 7ലെ 'മില്ലേനിയം പോസ്റ്റ്'ൽ വന്ന വാർത്ത രഘുറാമിന്റെ പൗരത്വത്തെക്കുറിച്ചു ചില സംശയങ്ങൾക്ക് കാരണമായി. ഇന്ത്യയുടെ താല്പര്യങ്ങളേക്കാൾ ഏറെ അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാകും പുതിയ ഗവർണർ ശ്രമിക്കുകയെന്നും പത്രം ആരോപണം ഉന്നയിച്ചിരുന്നു.[4] എന്നാൽ രാജൻ ആരോപണങ്ങൾ നിഷേധിക്കുകയും താൻ ഇന്ത്യൻ പൗരൻ ആണന്നു വെളിപെടുത്തി.[5][6]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഘുറാം_രാജൻ&oldid=2394459" എന്ന താളിൽനിന്നു ശേഖരിച്ചത്