യെല്ലോ-ചീക്ക്ഡ് റ്റിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യെല്ലോ-ചീക്ക്ഡ് റ്റിറ്റ്
ParusSpilonotusGould.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. spilonotus
Binomial name
Parus spilonotus
Bonaparte, 1850

ആറ്റക്കുരുവിയോളം വലിപ്പവും, ഇരട്ടത്തലച്ചി ബുൾബുളിനെപ്പോലെ ഒരു ശിഖയുമുള്ള ഒരിനം പക്ഷിയാണ് പച്ചമരപ്പൊട്ടൻ (YELLOW CHEEKED TIT) (ശാസ്ത്രീയനാമം: Parus spilonotus).

മലനിരകളിൽ ഉദ്ദേശം 3000 അടിയ്ക്കുമീതെ ഇത് വസിയ്ക്കുന്നു.

നിറം[തിരുത്തുക]

ദേഹത്തിലെ പ്രധാന നിറങ്ങൾ ഇളം മഞ്ഞയും ,കറുപ്പുമാണ്.പുറവും ചിറകിന്റെ ചില ഭാഗങ്ങളും ഇളം പച്ച.കവിളും ദേഹത്തിന്റെ അടിഭാഗവും പച്ചത്തേപ്പുള്ള മഞ്ഞയാണ്.നെറ്റി മുതൽ പുറം കഴുത്തുവരെ,ശിഖയടക്കം നല്ല കറുപ്പും, കണ്ണിനു മീതെ പുറം കഴുത്തുവരെ നീണ്ടുപോകുന്ന പുരിക അടയാളം.താടിമുതൽ വയറുവരെ എത്തുന്ന കറുത്തപട്ട. കറുത്ത ചിറകിൽ വെള്ളകുത്തുകളും വരകളും കാണപ്പെടുന്നു. വാൽ മങ്ങിയ കറുപ്പിലും ഇരുവശത്തുമുള്ള എല്ലാ തൂവലുകളുടെ അറ്റം വെള്ളനിറത്തിലുമാണ്. പിടയ്ക്ക് അടിഭാഗത്തുള്ള പട്ട ഇളം പച്ചയായിരിയ്ക്കും.[2]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Parus spilonotus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: Uses authors parameter (link)
  2. കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.419.കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്