യൂറോപ്യൻ മുയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്യൻ മുയൽ[1]
യൂറോപ്യൻ മുയൽ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Oryctolagus

Species:
O. cuniculus
Binomial name
Oryctolagus cuniculus
Range map

തെക്കുപടിഞ്ഞാറൻ യൂറോപ്പ്, സ്പെയിൻ, പോർട്ടുഗൽ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, മൊറോക്കൊ, അൽജീറിയ മുതാലായ രാജ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന മുയലുകൾ യൂറോപ്യൻ മുയൽ അഥവാ പടിഞ്ഞാറൻ മുയൽ (The European rabbit or common rabbit) എന്ന പേരിൽ അറിയപ്പെടുന്നു. യൂറോപ്പാണ് ഇവയുടെ സ്വദേശം.[3] അന്റാർട്ടിക്കയും സഹാറയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്ത് എല്ലായിടങ്ങളിലും വ്യാപിച്ചുകഴിഞ്ഞു. ഇവയുടെ എണ്ണത്തിൽ ഏറ്റവുമധികം വർദ്ധനവുണ്ടായത് ഓസ്ട്രേലിയയിൽ ആണ്. ഓസ്ടേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവിവർഗ്ഗനാശത്തിനു കാരണം ഇവയാണെന്നു പറയപ്പെടുന്നു.[4][5]

നിറം[തിരുത്തുക]

അടിഭാഗത്തു വെള്ളയും മറ്റുഭാഗങ്ങൾ ബ്രൗൺ നിറവുമായിരിക്കും പടിഞ്ഞാറൻ മുയലിന്റേത്. അപൂർവമായി വെള്ളനിറത്തിലും കാണപ്പെടുന്നു. കാഴ്ച്ചയിൽ നീണ്ടു നിവർന്നു നിൽക്കുന്ന ചെവികളും നാലു കാലുകളും ഉണ്ട്. രോമാവൃതമായ ശരീരമായിരിക്കും.

നീളവും തൂക്കവും[തിരുത്തുക]

13.5 ഇഞ്ചു മുതൽ 20 ഇഞ്ചു വരെ നീളവും 4 സെന്റീമീറ്റർ മുതൽ 8 സെ മീ വരെ വാൽനീളവു ഉണ്ടാകും. ഇതിന്റെ ഭാരം ഒരു കിലോഗ്രാം മുതൽ 2.25 കിലോഗ്രാം വരെ കാണും.[6]

അവലംബം[തിരുത്തുക]

  1. Hoffman, R. S.; Smith, A. T. (2005). "Order Lagomorpha". എന്നതിൽ Wilson, D. E.; Reeder, D. M (സംശോധകർ.). Mammal Species of the World (3rd പതിപ്പ്.). Johns Hopkins University Press. പുറങ്ങൾ. 205–206. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. Smith, A. T. & Boyer, A. F. 2008. Oryctolagus cuniculus. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on 26 May 2011. Database entry includes a brief justification of why this species is Near Threatened
  3. http://animaldiversity.ummz.umich.edu/site/accounts/information/Oryctolagus_cuniculus.html
  4. "The virus that stunned Australia's rabbits". മൂലതാളിൽ നിന്നും 2007-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-06-21.
  5. "Building a Rabbit "Bomb" in Australia" (PDF). SCDWS Briefs. 10 (4). January 1995.
  6. ആനിമൽ സ്പൊട്ട്. നെറ്റിൽ നിന്ന് പടിഞ്ഞാരൻ മുയൽ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_മുയൽ&oldid=3807839" എന്ന താളിൽനിന്ന് ശേഖരിച്ചത്