യൂബർ ഈറ്റ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂബർ ഈറ്റ്‌സ്
Subsidiary
വ്യവസായംOnline food ordering
സ്ഥാപിതംഓഗസ്റ്റ് 2014; 8 years ago (2014-08)
സ്ഥാപകൻsTravis Kalanick, Garrett Camp
ആസ്ഥാനംSan Francisco, California, U.S.
പ്രധാന വ്യക്തി
Dara Khosrowshahi (CEO)[1]
ParentUber
വെബ്സൈറ്റ്ubereats.com

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി 2014 ൽ ഉബർ ആരംഭിച്ച ഒരു അമേരിക്കൻ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമാണ് യൂബർ ഈറ്റ്സ്. [2] തെരഞ്ഞെടുത്ത ഹോട്ടലിൽ നിന്നുള്ള വ്യത്യസ്ത ഭക്ഷണം യൂബർ കൊറിയർ പാർട്‌നർമാർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് അവരുടെ അടുത്ത് എത്തിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. ഇതിനായി യൂബെർ ഈറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഡെലിവറി വിലാസം നൽകണം. [3]

തുടക്കം[തിരുത്തുക]

യൂബർ ഈറ്റ്സ് 2014 ൽ ലോസ് ആഞ്ചലസിലാണ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ യൂബർ ഈറ്റ്സ് വിവിധ രാജ്യങ്ങളിലെ 78 നഗരങ്ങളിൽ ലഭ്യമാണ്. കേരളത്തിലാദ്യമായി കൊച്ചിയിലാണ് യൂബർ ഈറ്റ്‌സിന്റെ സേവനം ലഭ്യമായ നഗരം. കാലത്ത് 8 മണിമുതൽ രാത്രി 1 മണിവരെ സാധാരണ സേവനം ലഭിക്കും. [4]

പ്രവർത്തന രീതി[തിരുത്തുക]

കമ്പനിയുടെ മൊബൈൽ ആപ്പ് വഴി ലഭ്യമായ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണവിഭവങ്ങൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഓൺലൈൻ ആപ്പ് വഴി തെരഞ്ഞെടുക്കുന്ന ഭക്ഷണം യൂബർ ഈറ്റ്‌സ്ന്റെ സ്വന്തം ഡെലിവറി ബോയ്‌സ് ഉപഭോക്താക്കൾ പറയുന്ന സ്ഥലത്തെത്തിക്കും. ഓരോ ഡെലിവറിക്കും 25 രൂപയാണ് യൂബർ ഈറ്റ്‌സ് സർവ്വീസ് ചാർജായി ഈടാക്കുന്നത്. [5] ഇതിന് പുറമെ ഓർഡറിന് ഹോട്ടലുകൾ യൂബർ ഈറ്റ് കമ്പനിക്ക് കമ്മീഷനും നൽകും. [6]

ഹോട്ട് കെയ്‌സുകളിൽ ഭക്ഷണം എത്തിക്കുന്നതിനാൽ ചൂടോടെ തന്നെ വിഭവങ്ങൾ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഇതിനായി നൂറുകണക്കിന് കൊറിയർ പാർട്‌നർമാരാണ് ഒരോ നഗരങ്ങളിലും യൂബർ ഈറ്റ്‌സ് കമ്പനി നിയമിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ ഭക്ഷണം ഉപഭോക്താക്കൾക്ക് ഈ ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാരംഭ ആനുകൂല്യമായി റെസൊറന്റുകളിൽ നിന്ന് പരമാവധി 200 രൂപ വരെ എന്ന നിലയിൽ അഞ്ച് ഓർഡറുകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. 100 രൂപയാണ് കുറഞ്ഞ ഓർഡർ തുക. [7] 2019 ജൂണിൽ ഉബർ ഈറ്റ്സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡ്രോൺ വഴി ഭക്ഷണം എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. [8]

അവലംബം[തിരുത്തുക]

  1. Bhuiyan, Johana (June 4, 2018). "Uber CEO Dara Khosrowshahi says UberEats has a $6 billion bookings run rate". Recode. ശേഖരിച്ചത് October 3, 2018.
  2. Wright, Johnathan L. (September 5, 2017). "Uber Eats debuts Wednesday in Reno". Reno Gazette Journal. ശേഖരിച്ചത് September 5, 2017.
  3. https://www.business-standard.com/article/pti-stories/uber-eats-to-launch-operations-in-thiruvanathapuram-thrissur-118072501359_1.html
  4. https://www.uber.com/en-IN/newsroom/history/
  5. Frost, Peter (April 28, 2015). "Uber launches lunch-delivery service in Chicago". Chicago Business. ശേഖരിച്ചത് September 18, 2015.
  6. Mogg, Trevor (March 15, 2016). "Uber enters the food delivery game". Digital Trends. ശേഖരിച്ചത് October 15, 2016.
  7. "Uber Vs. Seamless & GrubHub: How To Order Food Via Uber Eats In New York, Chicago & Los Angeles". iDigitalTimes. മൂലതാളിൽ നിന്നും 2015-05-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 18, 2015.
  8. "Uber Eats To Test Flying Food To Customers By Drone In San Diego". Forbes.com. Forbes. June 12, 2018. ശേഖരിച്ചത് 17 June 2019.
"https://ml.wikipedia.org/w/index.php?title=യൂബർ_ഈറ്റ്‌സ്&oldid=3789442" എന്ന താളിൽനിന്ന് ശേഖരിച്ചത്