യൂഗോ ജെയ്ഗർ
ദൃശ്യരൂപം
Hugo Jaeger | |
---|---|
ജനനം | January 18, 1900 |
മരണം | January 1, 1970 |
പൗരത്വം | German |
തൊഴിൽ | Photographer |
സജീവ കാലം | 1936–1945 |
തൊഴിലുടമ | Adolf Hitler |
അറിയപ്പെടുന്നത് | Privately photographing Adolf Hitler |
അഡോൾഫ് ഹിറ്റ് ലറിന്റെ സ്വകാര്യ ഛായാഗ്രാഹകനായിരുന്നു യൂഗോ ജെയ്ഗർ. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപാർട്ടിയുടെ അനുഭാവിയായിരുന്ന ജെയ്ഗർ ഏതാണ്ട് രണ്ടായിരത്തോളം വർണ്ണചിത്രങ്ങൾ പകർത്തുകയുണ്ടായി. അക്കാലത്ത് കളർച്ചിത്രങ്ങൾക്കുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയിരുന്ന അപൂർവ്വം ഛായാഗ്രാഹകരിലൊരാളായിരുന്നു ജെയ്ഗർ.[1]
പ്രവർത്തനകാലം
[തിരുത്തുക]1936 മുതൽ 1945 യുദ്ധാവസാനം വരെയാണ് ജെയ്ഗർ സജീവമായി രംഗത്തുണ്ടായിരുന്നത്. പാർട്ടിപരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കാണ് ജെയ്ഗർ പ്രാധാന്യം കൊടുത്തിരുന്നതെങ്കിലും തടങ്കൽപ്പാളയത്തിലെ ക്രൂരതകളും ജെയ്ഗർ ചിത്രീകരിച്ചു. യുദ്ധക്കുറ്റവിചാരണയിൽ തെളിവുകൾ ആകുമോ എന്നു ഭയന്ന ചിത്രങ്ങളെല്ലാം തന്നെ 12 സ്ഫടികപേടകങ്ങളിലാക്കി ഒളിപ്പിക്കുകയുണ്ടായി.[1] പിൽക്കാലത്ത് ചിത്രങ്ങൾ വീണ്ടെടുത്ത ജെയ്ഗർ 1965 ൽ ലൈഫ് മാഗസിനു വിൽക്കുകയാണുണ്ടായത്.
പുറംകണ്ണീകൾ
[തിരുത്തുക]- All the pictures taken by Hugo Jaeger Archived 2014-10-29 at Archive.is in LIFE
- Hitler, His Inner Circle and Assorted Hangers-On: Color Photos Archived 2015-05-01 at the Wayback Machine. in LIFE
- A Brutal Pageantry: The Third Reich’s Myth-Making Machinery, in Color Archived 2014-11-03 at the Wayback Machine. in LIFE
- Adoring Hitler: Color Photos of a Tyrant Among the Crowds Archived 2014-10-31 at the Wayback Machine. in LIFE
- Photos from a nazi Christmas party Archived 2014-11-01 at the Wayback Machine. in LIFE
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Hitler up close -- and in color". USA Today. 2009-06-04. Archived from the original on 2009-06-07. Retrieved 2009-06-06.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)