യവാപായ് കൌണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yavapai County, Arizona
Yavapai County Courthouse in Prescott
Seal of Yavapai County, Arizona
Seal
Map of Arizona highlighting Yavapai County
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംNovember 9, 1864
Named forYavapai people
സീറ്റ്Prescott
വലിയ പട്ടണംPrescott
വിസ്തീർണ്ണം
 • ആകെ.8,128 sq mi (21,051 km2)
 • ഭൂതലം8,123 sq mi (21,038 km2)
 • ജലം4.4 sq mi (11 km2), 0.05%
ജനസംഖ്യ (est.)
 • (2017)2,28,168
 • ജനസാന്ദ്രത28/sq mi (11/km²)
Congressional districts1st, 4th
സമയമേഖലMountain: UTC-7
Websitewww.co.yavapai.az.us
Old gold specimen from an unknown Yavapai County mine. Size: 2.0 cm × 1.8 cm × 1.7 cm (0.8 in × 0.7 in × 0.7 in).
West Clear Creek Wilderness
West Fork of Oak Creek, in the Red Rock-Secret Mountain Wilderness
Enchantment Resort near Sedona

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണയുടെ മദ്ധ്യമേഖലയ്ക്കു സമീപത്തുള്ള കൌണ്ടിയാണ് യവാപായ്. 2010 ലെ സെൻസസ് രേഖകൾ‌ പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 211,073 ആയിരുന്നു.[1] പ്രിസ്കോട്ട് നഗരമാണ് കൌണ്ടി ആസ്ഥാനം.[2] ഇത് പ്രെസ്കോട്ട്, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ആദ്യ അരിസോണ പ്രാദേശിക നിയമനിർമ്മാണസഭയാൽ രൂപീകൃതമായ നാല് യഥാർത്ഥ അരിസോണ കൗണ്ടികളിലൊന്നാണ് യവാപായ് കൗണ്ടി. കൗണ്ടിയുടെ പ്രദേശങ്ങളായി നിർവചിക്കപ്പെട്ടിരുന്നത് രേഖാംശം 113° 20' നു കിഴക്കും ഗില നദിയ്ക്കു വടക്കുമായുള്ള പ്രദേശങ്ങളാണ്. അതിനുശേഷം ഈ യഥാർത്ഥ കൌണ്ടയുടെ പ്രദേശങ്ങൾ അടർത്തിയെടുത്ത് അപ്പാഷേ, കൊക്കോനിനോ, മാരിക്കോപ്പ, നവാജോ എന്നീ കൌണ്ടികൾ സ്ഥാപിച്ചു. 1891 ലാണ് യാവാപായ് കൌണ്ടിയുടെ ഇന്നത്തെ നിലയിലുള്ള അതിർത്തികൾ സ്ഥാപിക്കപ്പെട്ടത്. അമേരിക്കൻ ഐക്യനാടുകളോടു കൂട്ടിച്ചേർക്കുന്ന കാലത്ത് ഈ പ്രദേശത്തു വസിച്ചിരുന്ന പ്രബല വർഗ്ഗമായിരുന്ന യവാപായ് ജനതയാണ് കൌണ്ടിയുടെ പേരിനു നിദാനമായിരിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തൃതി ഏകദേശം 8,128 ചതുരശ്ര മൈലാണ് (21,050 ചതുരശ്ര കിലോമീറ്റർ). അതിൽ 8,123 ചതുരശ്ര മൈൽ പ്രദേശം (21,040 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ഭൂമിയും ബാക്കി 4.4 ചതുരശ്രമൈൽ (11 ചതുരശ്ര കിലോമീറ്റർ) പ്രദേശം (0.05 ശതമാനം) ഭാഗം വെള്ളവുമാണ്. യു.എസ്. സംസ്ഥാനമായ ന്യൂജേഴ്സിയുടെ ഏതാണ്ട് 93% വലിപ്പമുള്ള ഒരു പ്രദേശമാണിത്. ഈ കൌണ്ടിയ്ക്ക് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ റോഡ് ഐലന്റ്, ഡെലാവെയർ, കണക്ടിക്കട്ട് എന്നിവയും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ഒന്നിച്ചു കൂടുന്നതിനേക്കാൾ വലിപ്പമുണ്ട്.

സോണോറെൻ മരുഭൂമിയുടെ താഴ്ന്ന തലത്തിൽനിന്നു തുടങ്ങി തോക്കോട്ടും, വടക്കൻ ദിശയിലേയ്ക്ക് കൊക്കോനിനോ പീഠഭൂമിയുടെ ഉയരങ്ങളിലേയ്ക്കും കിഴക്കേ ദിശയിലേയ്ക്ക് മൊഗോല്ലൻ റിമ്മിലേയ്ക്കും വരെ കൗണ്ടിയിലെ ഭൂപ്രദേശങ്ങൾ നാടകീയമായ ഒരു മാറ്റമാണ് വരുത്തുന്നത്.

സോണോറെൻ മരുഭൂമിയുടെ താഴ്ന്ന തലത്തിൽനിന്നു തുടങ്ങി തോക്കോട്ടും, വടക്കൻ ദിശയിലേയ്ക്ക് കൊക്കോനിനോ പീഠഭൂമിയുടെ ഉയരങ്ങളിലേയ്ക്കും കിഴക്കേ ദിശയിലേയ്ക്ക് മൊഗോല്ലൻ റിമ്മിലേയ്ക്കും വരെ കൗണ്ടിയിലെ ഭൂപ്രദേശങ്ങൾ നാടകീയമായ ഒരു മാറ്റമാണ് വരുത്തുന്നത്.

യവപായ് കൗണ്ടിയിലെ സമുദ്രനിരപ്പിന് മുകളിലുള്ള ഏറ്റവും ഉയർന്ന പ്രദേശം 7,979 അടി (2,432 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൌണ്ട് യൂണിയനാണ്, അതുപോലെ സമുദ്രനിരപ്പിൽനിന്നു താഴെയുള്ള പ്രദേശം ഇപ്പോൾ  അഗ്വാ ഫ്രിയ റിവർ ഡ്രെയിനേജാണ്.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on July 22, 2011. Retrieved May 18, 2014.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=യവാപായ്_കൌണ്ടി&oldid=3263781" എന്ന താളിൽനിന്ന് ശേഖരിച്ചത്