യക്ഷപ്രശ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാണ്ഡവരുടെ വനവാസകാലത്ത് യക്ഷനായെത്തിയ യമധർമ്മനും പാണ്ഡവരിൽ ജേഷ്ഠനായ യുധിഷ്ഠിരനും തമ്മിൽ നടന്നതായ ഒരു ചോദ്യോത്തര സംവാദമാണ് യക്ഷപ്രശ്നം എന്നറിയപ്പെടുന്നത്. മഹാഭാരതത്തിലെ വനപർവ്വത്തിലാണ് ധർമ്മദേവനും (യമനും) ധർമ്മപുത്രരും (യുധിഷ്ടിരനും) തമ്മിലുള്ള ഈ പ്രശ്നോത്തരിയും അതിനു നിദാനമായ സംഭവങ്ങളും വിവരിക്കപ്പെടുന്നത്. തുടരെ തുടരെയുള്ള തന്റെ ചോദ്യശരങ്ങൾക്ക് ഒരോന്നിനും യുധിഷ്ഠിരൻ നൽകിയ ധർമ്മ ബോധമാർന്ന ഉത്തരങ്ങളിൽ സംതൃപ്തനായ യക്ഷൻ ഒടുവിൽ താനാരാണെന്ന് വെളിപ്പെടുത്തുകയും വരങ്ങൾ നൽകി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

  1. യക്ഷപ്രശ്നം ലോകത്തിലെ ആദ്യത്തെ ക്വിസ് പ്രോഗ്രാം, മാതൃഭൂമി ഓൺലൈൻ പതിപ്പ്, 2020 ജനുവരി 18
"https://ml.wikipedia.org/w/index.php?title=യക്ഷപ്രശ്നം&oldid=3333312" എന്ന താളിൽനിന്ന് ശേഖരിച്ചത്