Jump to content

മൾട്ടി ലെവൽ മാർക്കറ്റിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക തരം വിപണനരീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് (Multi-level marketing അഥവാ MLM). ഈ വിപണനരീതി നെറ്റ്‌വർക്ക് മാർക്കറ്റിംഗ്', റെഫറൽ മാർക്കറ്റിംഗ്, എന്നിങ്ങനെ അറിയപ്പെടുന്നു. വിൽപ്പനസംഘത്തിൽപ്പെട്ട ഒരോ അംഗവും (സിംഗിൾ ലെവൽ മാർക്കറ്റിങ്ങിൽ നിന്ന് വ്യത്യസ്തമായി) താൻ നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്രതിഫലത്തിന് പുറമേ താൻ മുഖാന്തരം ഈ വിൽപ്പനാശ്രംഖലയിലേക്ക് ചേർക്കപ്പെട്ട മറ്റ് സംഘാംഗങ്ങളുടെ പ്രതിഫലത്തിന്റെയും ഒരു ഭാഗത്തിന് അർഹനാകപ്പെടുന്ന പല തട്ടിലുള്ള പ്രതിഫലശ്രേണി ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകതയാണ്.

മുൻപരിചയം വഴിയോ പുതുതായി സ്ഥാപിക്കപ്പെടുന്ന പരിചയം വഴിയോ അതുമല്ലങ്കിൽ പൊതു സുഹൃത്തുക്കളുടെ ശുപാർശകൾ വഴിയോ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു രീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് അംഗങ്ങൾ പിന്തുടരുന്നത്. എന്നാൽ മൾട്ടി ലെവൽ മാർക്കറ്റിങ്ങിനെ നേരിട്ടുള്ള വിൽപ്പന (direct selling) സമ്പ്രദായത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ല. ഇതു നേരിട്ടുള്ള നേരിട്ടുള്ള വിൽപ്പന സമ്പ്രദായത്തിന്റെ ഒരു രൂപം മാത്രമാണ്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ നിരന്തരമായ വിമർശനങ്ങൾക്കും അടിയ്കടിയുള്ള നിയമനടപടികൾക്കും വിധേയമാകാറുണ്ട്. നിയമപരമല്ലാത്ത പിരമിഡൽ പദ്ധതികളോട് സാദൃശ്യമുള്ള ഇവരുടെ വിപണനശൈലി, നിലവിലുള്ള വിൽപ്പനാ സാധ്യതകളേക്കാളധികം ആളുകളെ അധോതല ശ്രേണിയിലേക്ക് അംഗങ്ങളാക്കുന്നത്, മറ്റു മേഖലകളെക്കാളും ഉയർന്ന രീതിയിലുള്ള വരുമാനവും തുടങ്ങിയവ. എന്നാൽ ഇവ അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും നിയമവിധേയമായ ശൈലികൾ മാത്രം അടിസ്ഥാനപ്പെടുത്തിയ വിപണനരീതിയാണിതെന്നും കൃത്യമായി മനസ്സിലാക്കാവുന്നതാണ്.