Jump to content

മ്യൂണിച്ച് കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Munich massacre
Munich massacre
In one of the most iconic photos taken during the attack, a kidnapper looks down from a balcony attached to Munich Olympic village Building 31, where members of the Israeli Olympic team and delegation were quartered.[1][2]
സ്ഥലം Munich, West Germany
സംഭവസ്ഥലം Israeli Olympic team
തീയതി 5–6 September 1972
4:31 am – 12:04 am (UTC+1)
ആക്രമണ സ്വഭാവം
മരണസംഖ്യ
  • 17 total
  •  • 6 Israeli coaches
  •  • 5 Israeli athletes
  •  • 5 Black September members
  •  • 1 West German police officer
ഉത്തരവാദി(കൾ) Black September
ലക്ഷ്യം Israeli–Palestinian conflict

1972ലെ മ്യൂണിച്ച് ഒളിമ്പിക്സിനെത്തിയ ഇസ്രയേൽ കായിക താരങ്ങളെ ഒളിമ്പിക് വില്ലേജിൽ കടന്ന് പലസ്തീൻ വിമോചന പോരാട്ട സംഘമായ ബ്ലാക്ക് സെപ്റ്റമ്പർ സായുധ സംഘം ബന്ധികലാക്കിയ സംഭവമാണ് മ്യൂണിച്ച് ബന്ദി പ്രശ്നം എന്നറിയപ്പെടുന്നത്. തീവ്രവാദികൾ രണ്ട് പരിശീലകരെ വധിച്ചു. ഒമ്പത് പേരേ ബന്ധികളാക്കി .ബന്ദിമോചനത്തിന് ഇസ്രയേൽ ജയിലിലുള്ള 234 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക എന്നതായിരുന്നു ബ്ലാക്ക് ബ്ലാക്ക് സെപ്റ്റംബർന്റെ ആവശ്യം. ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡോമെയ്ർ അത് നിരസിച്ചു. ജർമിനി മോചനപ്പണം വാഗ്ദാനം ചെയ്തുവെങ്കിലും തീവ്രവാദികൾ നിരസിച്ചു. ബന്ദികളുമായ് കൈറോ യിലേക്ക് പോകുവാൻ അവർ യാത്രാ സൗകര്യം ആവശ്യപ്പെട്ടു. രാത്രിയിൽ തീവ്രവാദികളും ബന്ദികളും ഒരു പട്ടാള വിമാനതാവളത്തിൽ എത്തിച്ചു. അവിടെ യാത്രക്കായി ഒരു വിമാനം ഒരുക്കിയിരുന്നു. തീവ്രവാദികൾ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങിയതോടെ പോലീസ് വെടിവച്ചു.തീവ്രവാദികൾ തിരിച്ചും.ഒമ്പത് ബന്ദികളും അഞ്ച് തീവ്രവാദികളും മരിച്ചു ബ്ലാക്ക് സെപ്റ്റംബർ ഈ ഓപ്പറേഷന് പേര് നൽകിയത് ജൂത തീവ്രവാദ സംഘടനയായ ഹഗന 1948ൽ കൂട്ടക്കുരുതി നടത്തിയ രണ്ടു പലസ്തീനിയൻ ക്രിസ്ത്യൻ ഗ്രാമങ്ങളായ ഇഖ്റിത്ത്, കഫ്ർ ബിർഇം എന്നിവയുടെ പേരുകളായിരുന്നു. മ്യൂണിക്ക് വിമാനത്താവളത്തിൽ വെച്ചു നടന്ന ഏറ്റുമുട്ടലിൽ ബന്ദികളായ കായിക താരങ്ങളും ബ്ലാക്ക് സെപ്റ്റംബർ പ്രവർത്തകരും കൊല്ലപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Breznican, Anthony (22 December 2005). "Messages from 'Munich'". USAToday. Gannett Co. Retrieved 17 April 2009.
  2. Karon, Tony (12 September 2000). "Revisiting the Olympics' Darkest Day". Time. Archived from the original on 2019-01-06. Retrieved 13 May 2010.
"https://ml.wikipedia.org/w/index.php?title=മ്യൂണിച്ച്_കൂട്ടക്കൊല&oldid=3642180" എന്ന താളിൽനിന്ന് ശേഖരിച്ചത്