Jump to content

മോസ്കോ ക്രെംലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസ്കോ ക്രെംലിൻ
Native name
Russian: Моско́вский Кремль
മോസ്കോ ക്രെംലിൻ, മോസ്കോ നദിയിൽ നിന്നുള്ള ദൃശ്യം
Locationമോസ്കോ, റഷ്യ
Area27.7 ഹെക്ടർ (0.277 കി.m2)
Built1482–1495
Official name: Kremlin and Red Square, Moscow
TypeCultural
Criteriai, ii, iv, vi
Designated1990 (14th session)
Reference no.545
State PartyRussian Federation
RegionEurope
മോസ്കോ ക്രെംലിൻ is located in Central Moscow
മോസ്കോ ക്രെംലിൻ
Central Moscow

മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് മോസ്കോ ക്രെംലിൻ അഥവാ ക്രെംലിൻ (റഷ്യൻ: Моско́вский Кремль, tr. Moskovskiy Kreml; IPA: [mɐˈskofskʲɪj krʲɛmlʲ]). ക്രെംലിനിന്റെ തെക്ക് ഭാഗത്ത് മോസ്ക്വ നദിയും കിഴക്ക് ഭാഗത്ത് ചുവന്ന ചത്വരം, സെന്റ്ബേസിൽ കത്തീഡ്രല്ലും പടിഞ്ഞാറ് ഭാഗത്ത് അലക്സാണ്ടർ പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. അഞ്ച് കൊട്ടാരങ്ങളും നാല് കത്തീഡ്രല്ലുകളും ക്രെംലിൻ മതിലും ക്രെംലിൻ ഗോപുരങ്ങളും ചേർന്ന കെട്ടിട സമുച്ചയമാണ് ക്രെംലിനുകൾ (റഷ്യൻ കോട്ട). റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ക്രെംലിൻ.

നഗരമധ്യത്തിലുള്ള കോട്ട എന്നതാണ് ക്രെംലിൻ എന്ന പേരിന്റെ അർത്ഥം.[1] അമേരിക്കയിലെ വൈറ്റ് ഹൗസ് പോലെ റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനം സൂചിപ്പിക്കാനായി ക്രെംലിൻ എന്ന പദം ഉപയോഗിച്ചുവരുന്നു. സോവിയറ്റ് യൂണിയനിലെ സർക്കാരിനെയും ( 1922-1991) അതിന്റെ ഉന്നതാധികാരികളെയും സൂചിപ്പിക്കുന്നതിന് നേരത്തെ ക്രെംലിൻ എന്ന പദം ഉപയോഗിച്ചിരുന്നു. സോവിയറ്റ് യൂണിയൻ, റഷ്യ എന്നിവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനമാണ് ക്രെംലിനോളജി.

ചരിത്രം

[തിരുത്തുക]

ബിസി രണ്ടാം നൂറ്റാണ്ടുമുതൽ ഈ കോട്ട ഫിന്നോ ഉഗ്രിക്ക് ആളുകളുടെ തുടർച്ചയായ അധിനിവേശത്തിന് വിധേയമയിട്ടുണ്ട്. 11-ാം നൂറ്റാണ്ടുമുതൽ ബൊറോവിത്സ്കി കുന്നിന്റെ തെക്ക് പടിഞ്ഞാറേ ഭാഗം സ്ലേവുകൾ കയ്യടക്കിയിരുന്നു. ഇതിന്റെ തെളിവുകൾ സോവിയറ്റ് ആർക്കിയോളസ്റ്റുകൾ കണ്ടെത്തിട്ടുണ്ട്. നെഗ്ലിന്നയ നദി മൊസ്കാവ നദിയിൽ ചേരുന്ന കുന്നിന്റെ മുകളിൽ വിയാടിച്ചികൾ ഒരു കോട്ട തന്നെ പണിതിരുന്നു.

പതിന്നാലാം നൂറ്റാണ്ടുവരെ ഈ സ്ഥലം "മോസ്കോയുടെ ഗ്രാഡ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ക്രെംലിൻ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് 1331ലാണ് [2] (മാക്സ് വാസ്മെർ ഈ വാദത്തെ എതിർക്കുന്നുണ്ട്)[3] . 1156 ൽ യുറി ഡോൾഗോറുക്വി ഈ നിർമ്മിതി വലിയരീതിയിൽ വികസിപ്പിച്ചിട്ടുണ്ട്. 1237 ൽ ഈ കോട്ട മംഗോളികൾ നശിപ്പിച്ചുകളയുകയും 1339 ൽ പുനർനിർമ്മിക്കുകയും ചെയ്തു.[4]

അവലംബം

[തിരുത്തുക]
  1. "Кремль". Vasmer Etymological dictionary.
  2. Agrawal, Premendra (4 February 2012). Silent Assassins Jan 11, 1966. Agrawal Overseas. p. 184. ISBN 9789350878453. Retrieved 13 August 2015.
  3. http://vasmer.narod.ru/p321.htm (Russian)
  4. Michael C. Paul, "The Military Revolution in Russia 1550–1682", The Journal of Military History 68, No. 1 (January 2004), 31.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോസ്കോ_ക്രെംലിൻ&oldid=3824496" എന്ന താളിൽനിന്ന് ശേഖരിച്ചത്