Jump to content

ഏകവർഗ്ഗകൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മോണോകൾച്ചർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A monocultivated potato field

ഒരേ സമയം ഒരു കാർഷികവിളയോ, സസ്യമോ, അവയുടെ വിവിധതരത്തിൽപ്പെട്ട കന്നുകാലി സ്പീഷീസുകളേയോ അല്ലെങ്കിൽ ബ്രീഡുകളെയോ പാടത്തോ അല്ലെങ്കിൽ ഒരു കാർഷികവ്യവസ്ഥയിലോ ഉൽപ്പാദിപ്പിക്കുയോ, വളർത്തുകയോ ചെയ്യുന്ന കാർഷികസമ്പ്രദായമാണ് മോണോകൾച്ചർ അഥവാ ഏകവർഗ്ഗകൃഷി. ഒരേസമയം ഒരേസ്ഥലത്തുതന്നെ ഒന്നിൽക്കൂടുതൽ വിളകൾ വളർത്തുന്ന ബഹുവർഗ്ഗകൃഷിയിൽ (Polyculture) ഏകവർഗ്ഗകൃഷിയ്ക്ക് ഒരു ബദലാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിരീതിയിലും ജൈവകൃഷിരീതിയിലും ഏകകൃഷിരീതി വ്യാപകമായി ഉപയോഗിക്കുന്നു. ഈ കൃഷിരീതി കൃഷിചെയ്യുന്നതിലും വിളവെടുപ്പിലും കൂടുതൽ ക്ഷമത പ്രദാനം ചെയ്യുന്നു.

ഒരേ സ്പീഷീസിലുള്ള വിളകൾ തന്നെ വർഷങ്ങളോളം തുടർച്ചയായി കൃഷിചെയ്യുന്ന ഏകവർഗ്ഗകൃഷി കീടങ്ങളുടേയും അസുഖങ്ങളും കൂടുതൽ വേഗം ഉണ്ടാകുന്നതിനു കാരണമാകുന്നു. പത്തോജന്റെ വേഗത്തിലുള്ള വ്യാപനം ഒരേതരത്തിലുള്ള കാർഷികവിളകളെ എളുപ്പത്തിൽ ബാധിക്കുന്നു. പാരിസ്ഥിതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതിനാലും, ഭക്ഷണലഭ്യതാസൃംഖലയെ അപകടത്തിലാക്കുന്നതിനാലും ഈ കൃഷിരീതി വിർശിക്കപ്പെടുന്നുണ്ട്.

ഏതാനും കാർഷികവിളകളുടെ ചാക്രികമായ കൃഷിരീതി നിർദ്ദേശിക്കുന്ന, ലോകത്തിന്റെ പലഭാഗങ്ങളിൽ നടത്തിവരുന്ന ഒലിഗോകൾച്ചർ ഏകവർഗ്ഗകൃഷി ബദലായി നിർദ്ദേശിക്കുന്നുണ്ട്.

ഒരു വകഭേദത്താൽ പ്രബലമായ ഏതെങ്കിലും വിഭാഗത്തെ വിവരിക്കാനായോ, (ഉദാഹരണത്തിന് social monoculturalism), സംഗീതശാസ്ത്രത്തിൽ പാശ്ചാത്യ പോപ്പ് സംഗീതത്തിലെ അമേരിക്കൻ, ബ്രിട്ടീഷ് സംഗീതവ്യവസായത്തിന്റെ പ്രബലതയെ വിവരിക്കാനോ അല്ലെങ്കിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ മേഖലയിൽ ഒരേ സോഫ്റ്റ്വെയറുകളിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം കമ്പ്യൂട്ടറുകളെ വിവരിക്കാനായോ monoculture എന്ന പദം ഇടയ്ക്കിടെ ഉപയോഗിക്കാറുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
Wiktionary
Wiktionary
ഏകവർഗ്ഗകൃഷി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഏകവർഗ്ഗകൃഷി&oldid=3225632" എന്ന താളിൽനിന്ന് ശേഖരിച്ചത്