Jump to content

മൈപെയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈപെയ്ന്റ്
മൈപെയ്ന്റ് ലോഗോ
മൈപെയ്ന്റ് 0.9.0
വികസിപ്പിച്ചത്മാർട്ടിൻ റെനോൾഡ്
Stable release
1.0.0 / നവംബർ 22, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-11-22)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി, സി++, പൈത്തൺ
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
തരംറാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ
അനുമതിപത്രംഗ്നു ജിപിഎൽ വി2
വെബ്‌സൈറ്റ്മൈപെയ്ന്റ്.ഇന്റിലിനക്സ്.കോം

ഡിജിറ്റൽ പെയ്ന്റിംഗിനായുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗ്രാഫിക്സ് ആപ്ലികേഷനാണ് മൈപെയ്ന്റ്. കോറൽ പെയ്ന്റിനു സമാനമായ പ്രവർത്തനം കാഴ്ചവെക്കുന്ന മൈപെയ്ന്റ് പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം പ്രവർത്തിക്കുന്നതാണ്.

വികസനം

[തിരുത്തുക]

2004 ആഗസ്റ്റ് 11 മുതൽ മൈപെയ്ന്റ് പദ്ധതി വികസനത്തിലായിരുന്നു. (എസ്.വീ.എന്നിൽ 87ആം പതിപ്പ്)

പതിപ്പ് പ്രകാശന തീയതി
0.1 മാർച്ച് 12, 2005
0.4 നവംബർ 19, 2005
0.5.0 ജൂലൈ 9, 2007
0.6.0 ജനുവരി 26, 2009
0.7.0 ജൂൺ 7, 2009
0.8.0 ജനുവരി 29, 2010
0.8.2 മാർച്ച് 6, 2010
0.9.1 മാർച്ച് 5, 2011
1.0.0 നവംബർ 22, 2011

സവിശേഷതകൾ

[തിരുത്തുക]
  • വിശാലത
  • സചിത്ര സമ്പർക്കമുഖം
  • പാളി കൈകാര്യവ്യവസ്ഥ
  • അടിസ്ഥാന വരക്കൽ പലകക്കുള്ള എളുപ്പവഴി

ഫയൽ തരങ്ങൾ

[തിരുത്തുക]

2006 മുതൽ അഡോബി പിഎസ്ഡി ഫയൽ തരത്തിന്റെ അനുമതി പുതുക്കി നിശ്ചയിച്ചു. അഡോബിയുടെ സോഫ്റ്റ്വെയറുമായി ആശയവിനിമയം നടത്താവുന്ന ആപ്ലികേഷനുകൾക്ക് മാത്രമേ പിഎസ്ഡി ഫയൽ തരം ഉപയോഗിക്കാവൂ എന്ന് അനുമതിപത്രം തിരുത്തി. ഇതിന്റെ ഫലമായി ഓപ്പൺ ഡോക്യുമെന്റ് ഫയൽ തരത്തെ അടിസ്ഥാനമാക്കി ഓപ്പൺറാസ്റ്റർ ഫയൽ തരം വികസിപ്പിച്ചെടുത്തു. മൈപെയ്ന്റ് ഓപ്പൺറാസ്റ്ററാണ് സ്വതേയുള്ള ഫയൽ തരമായി ഉപയോഗിക്കുന്നത്. എങ്കിലും പിഎൻജി, ജെപിഇജി എന്നിവക്കുള്ള പിന്തുണയും ലഭ്യമാണ്.

മാധ്യമശ്രദ്ധ

[തിരുത്തുക]

സിന്റലിന്റെ കലാസംവിധായകനായ ഡേവിഡ് റിവോയ് മൈപെയ്ന്റ് ഉപയോഗിച്ചിരുന്നു. പ്രൊജക്റ്റ് ഡൂറിയാൻ എന്നറിയപ്പെട്ടിരുന്ന ബ്ലെൻഡർ ഫൗണ്ടേഷന്റെ മൂന്നാമത്തെ ചലച്ചിത്രമായിരുന്നു സിന്റൽ.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈപെയിന്റ്&oldid=4021667" എന്ന താളിൽനിന്ന് ശേഖരിച്ചത്