Jump to content

മൈക്കൾ കിൻഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാർഖണ്ഡ് സംസ്ഥാനത്തിൽനിന്നുള്ള ഒരു മുൻ ഇന്ത്യൻ ഹോക്കി താരമാണ് മൈക്കൾ കിൻഡോ (ജനനം: 20 ജൂൺ 1947) . 1972 ൽ സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെങ്കലം മെഡൽ നേടി.പടിഞ്ഞാറൻ ജർമ്മനിക്കും പാകിസ്താനിനും പിന്നിൽ ഹോക്കി ടൂർണമെൻറിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിനത്തിൽ അദ്ദേഹം പങ്കെടുത്തു. പാകിസ്താനെതിരായ സെമി ഫൈനലിൽ ഇന്ത്യ 0-2 ന് തോറ്റു. കൂടാതെ, ഹോളണ്ടിനെ 2-1നു തോൽപ്പിച്ച് വെങ്കലം നേടി .ഒളിമ്പിക്സ് ടൂർണമെന്റിൽ കിൻഡോ ഒൻപത് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടി.1975 ൽ ലോകകപ്പ് നേടിയ ടീമിന്റെ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അർജ്ജുന അവാർഡ് നൽകി ഭാരതം ആദരിച്ചു.

മെഡലുകൾ

[തിരുത്തുക]
  • 1972 ജർമ്മനി മ്യൂണിച്ചിൽ ഇന്ത്യൻ ഹോക്കിക്ക് വെങ്കലം.
  • 1975 ലോകകപ്പ് സ്വർണം

അവലംബം

[തിരുത്തുക]

=പുറത്തേയ്ക്കുള്ള കണ്ണികൾ == .

"https://ml.wikipedia.org/w/index.php?title=മൈക്കൾ_കിൻഡോ&oldid=3970810" എന്ന താളിൽനിന്ന് ശേഖരിച്ചത്