മൈക്കൽ വൈൽഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കൽ വൈൽഡിംഗ്
മൈക്കൽ വൈൽഡിംഗ് 1964ൽ
ജനനം
Michael Charles Gauntlet Wilding

(1912-07-23)23 ജൂലൈ 1912
മരണം8 ജൂലൈ 1979(1979-07-08) (പ്രായം 66)
Chichester, England
സജീവ കാലം1933–1979
ജീവിതപങ്കാളി(കൾ)
Kay Young
(m. 1937; div. 1951)

(m. 1952; div. 1957)

സൂസൻ നെൽ
(m. 1958; div. 1962)

(m. 1964; died 1976)
കുട്ടികൾ2

മൈക്കൽ ചാൾസ് ഗൗണ്ട്ലെറ്റ് വൈൽഡിംഗ് (ജീവിതകാലം: 23 ജൂലൈ 1912 - 8 ജൂലൈ 1979) ഒരു ഇംഗ്ലീഷ് നാടക, ടെലിവിഷൻ, ചലച്ചിത്ര നടനായിരുന്നു. അന്ന നീഗിളിനൊപ്പം അദ്ദേഹം നിർമ്മിച്ച സിനിമകളുടെ ഒരു പരമ്പരയിലൂടെയാണ് കൂടുതൽ അറിയപ്പെടുന്ന അദ്ദേഹം; ആൽഫ്രഡ് ഹിച്ച്‌കോക്കിനൊപ്പം അണ്ടർ കാപ്രിക്കോൺ (1949), സ്റ്റേജ് ഫ്രൈറ്റ് (1950) എന്നീ രണ്ട് സിനിമകൾ ചെയ്യുകയും 1963-ൽ ഹിച്ച്‌കോക്കിന്റെ ടിവി ഷോയിൽ അതിഥി താരമായി അഭിനയിക്കുകയും ചെയ്തു. എലിസബത്ത് ടെൈലർ ഉൾപ്പെടെ നാല് തവണ വിവാഹിതനായ അദ്ദേഹത്തിന് അവരിൽ രണ്ട് ആൺമക്കളുണ്ടായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലെ എസെക്സിലെ ലെയ്-ഓൺ-സീയിൽ ജനിച്ച് ക്രൈസ്റ്റ് ഹോസ്പിറ്റൽ എന്ന പൊതുവിദ്യാലയത്തിൽ[1] നിന്ന് വിദ്യാഭ്യാസം നേടിയ വൈൽഡിംഗ് 17-ാം വയസ്സിൽ വീട് വിട്ട് പോകുകയും ഒരു വാണിജ്യ കലാകാരനായി പരിശീലനം നേടുകയും ചെയ്തു. 20 വയസ്സുള്ളപ്പോൾ യൂറോപ്പിലേയ്ക്ക് പോയ അദ്ദേഹം സ്കെച്ചുകൾ ചെയ്തുകൊണ്ട് യൂറോപ്പിൽ ജീവിതോപാധി കണ്ടെത്തി.[2] സിനിമകൾക്കായി സെറ്റുകൾ രൂപകല്പന ചെയ്യാൻ ആഗ്രഹിച്ച അദ്ദേഹം ജോലി തേടി 1933-ൽ ഒരു ലണ്ടൻ ഫിലിം സ്റ്റുഡിയോയെ സമീപിക്കുകയും അധിക ജോലികൾ ചെയ്യാൻ അദ്ദേഹത്തെ അവർ ക്ഷണിക്കുകയും ചെയ്തു.[3]

സ്വകാര്യ ജീവിതം[തിരുത്തുക]

മൈക്കൽ വൈൽഡിംഗ് നാല് തവണ വിവാഹം കഴിച്ചിരുന്നു. കേ യംഗ് (വിവാഹം 1937 ഓഗസ്റ്റ്, 1945 ഡിസംബറിൽ വേർപിരിഞ്ഞു, 1951 ഡിസംബറിൽ വിവാഹമോചനം നേടി);[4] എലിസബത്ത് ടെയ്‌ലർ (1952 ഫെബ്രുവരിയിൽ വിവാഹിതയായി, 1956 ജൂലൈയിൽ വേർപിരിഞ്ഞു, 1957 ജനുവരിയിൽ വിവാഹമോചനം നേടി); സൂസൻ നെൽ (വിവാഹം 1958 ഫെബ്രുവരി, 1962 ജൂലൈയിൽ വിവാഹമോചനം);[5] മാർഗരറ്റ് ലെയ്‌ടണും (വിവാഹം 1964 ജൂലൈ മുതൽ 1976 ജനുവരിയിൽ അവളുടെ മരണം വരെ) എന്നിവരായിരുന്ന വിവിധ കാലങ്ങളിലെ അദ്ദേഹത്തിൻ ഭാര്യാമാർ. അദ്ദേഹത്തിനും തന്നേക്കാൾ 20 വയസ്സ് ഇളയ ടെയ്‌ലർക്കും മൈക്കൽ ഹോവാർഡ് (ജനനം ജനുവരി 6, 1953), ക്രിസ്റ്റഫർ എഡ്വേർഡ് (ജനനം ഫെബ്രുവരി 27, 1955) എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു. 1957-ൽ ദി ബോഡി എന്ന വിളിപ്പേരുള്ള നടി മേരി മക്ഡൊണാൾഡുമായി അദ്ദേഹം ഒരു ഹ്രസ്വകാല പ്രണയത്തിലേർപ്പെട്ടിരുന്നു. 1960-കളിൽ ആജീവനാന്ത അപസ്മാരവുമായി ബന്ധപ്പെട്ട അസുഖം കാരണം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി.

അവലംബം[തിരുത്തുക]

  1. Flint, Peter (9 July 1979). "Michael Wilding, British Movie Star". The Washington Post. Retrieved 10 April 2019.
  2. "Michael Wilding Reached The Top The Hard Way". Weekly Times. No. 4204. Victoria, Australia. 18 January 1950. p. 46. Retrieved 29 August 2017 – via National Library of Australia.
  3. "ENGLISH TO THE CORE". Voice. Vol. 23, no. 34. Tasmania. 26 August 1950. p. 4. Retrieved 29 August 2017 – via National Library of Australia.
  4. "MICHAEL WILDING DIVORCED". Queensland Times. No. 20, 269. 20 December 1951. p. 3 (Daily). Retrieved 29 August 2017 – via National Library of Australia.
  5. Wilding, Michael & Pamela Wilcox, Apple Sauce (London: Allen & Unwin, 1982) pp. 140-144.
"https://ml.wikipedia.org/w/index.php?title=മൈക്കൽ_വൈൽഡിംഗ്&oldid=3811461" എന്ന താളിൽനിന്ന് ശേഖരിച്ചത്