Jump to content

മൈക്കൽ യങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കൽ യങ്ങ്
2014-ലെ 
ജനനം
Michael Warren Young

(1949-03-28) മാർച്ച് 28, 1949  (75 വയസ്സ്)
അറിയപ്പെടുന്നത്Circadian rhythms
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChronobiology
Biology
സ്ഥാപനങ്ങൾUniversity of Texas, Austin
Stanford University School of Medicine
Rockefeller University

മൈക്കൽ വാരെൻ യങ്ങ് (1949 മാർച്ച് 28 -ന് ജനനം) ഒരു അമേരിക്കൻ ബയോളജിസ്റ്റും, ജെനറ്റിസിസ്റ്റുമാണ്. അദ്ദേഹം കഴിഞ്ഞ ശതാബ്ദങ്ങളായി, ഡ്രോസോഫില മെലാനോഗാസ്റ്റർ എന്ന പഴയീച്ചയുടെ ഉറക്കത്തിന്റേയും, ഉറക്കമില്ലായ്മയുടേയും രീതിയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. മൈക്കൽ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോൾ അദ്ദേഹം ജീവിവർഗ്ഗങ്ങളുടെ ശരീരത്തിൽ സമയത്തിന്റെ ബോധമുണ്ടാക്കുന്ന സിർക്കാഡിയൻ താളവ്യത്യാസങ്ങൾക്ക് കാരണമായ പ്രാധാനപ്പെട്ട ജീനുകളെ കണ്ടെത്തുകയും, ക്രോനോബയോളജി രംഗത്ത് പ്രധാനപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തു. അതിലൂടെ ഈച്ചകളിൽ കാണപ്പെട്ടുവരുന്ന ഉറക്കത്തിന്റെ രീതികൾക്ക് കാരണമാകുന്ന പിരിയഡ് ജീനുകളുടെ പ്രവർത്തനത്തെ വിശദീകരിക്കാൻ കഴിഞ്ഞു. പ്രോട്ടീനുകളെ നിർമ്മിക്കുകയും, സിർക്കാഡിയൻ താളവ്യത്യാസങ്ങൾക്ക് ആവശ്യവുമായ ടൈംലെസ്സ് , ഡബിൾടൈം എന്നീ ജീനുകളെയും, കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ, മൈക്കൽ റോസ്ബാഷിനോടൊപ്പം മൈക്കൽ യങ്ങിന് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.[1][2]


ജീവിതം

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

1949 മാർച്ച 28-ന് ഫ്ലോറിഡയിലെ മിയാമിയിലാണ് മൈക്കൽ .w. യങ്ങ് ജനിച്ചത്.[3] വടക്ക്-കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലേക്ക് അലുമിനിയം വിൽക്കുന്ന കമ്പനിയായ ഒലിൻ മത്തിയേസൺ കെമിക്കൽ കോർപ്പറേഷനിലാണ് അദ്ദേഹത്തിന്റെ അച്ചൻ ജോലി ചെയ്തിരുന്നത്. അമ്മ ഒരു നിയമ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രമോ, ചരിത്രമോ ഉണ്ടായിരുന്നില്ല, പക്ഷെ യങ്ങിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ താത്പര്യങ്ങളോട് എതിര് നിന്നില്ല, പൂർണ പിന്തുണ നൽകുകയും ചെയ്തു. 

ഫ്ലോറിഡ, മയാമി പശ്ചാത്തലത്തിലാണ് യങ്ങ് വളർന്നത്. [4]പിന്നീട് അവരുടെ കുടുംബം ടെക്സാസിലെ ഡാളസിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനിടയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഡാർവിന്റെ പരിണാമത്തേയും, ജീവശാസ്തരത്തേയും, പറ്റിയുള്ള ഒരു പുസ്തകം സമ്മാനമായി നൽകി. അതിൽ നിന്ന്, യങ്ങ് ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു ഒരു പുഷ്പം രാത്രി സമയത്തിന് പൂക്കാനും, രാവിലെ പൂക്കാതിരിക്കാനും കാരണമായ ജീവശാസ്ത്രത്തിലെ സമയത്തെ പറ്റി വായിക്കുന്നത്. പക്ഷെ ആ ഘടികാരത്തിന്റെ നിർമ്മാണരീതിയും, സ്ഥാനവും കൃത്യമല്ലായിരുന്നു, അത് അനാവരണത്തിലേക്കുള്ള പാതയായിരുന്നു അദ്ദേഹത്തെ ഇതുവരെ എത്തിച്ചത്.

ബഹുമതികൾ

[തിരുത്തുക]
  • 1978: Andre and Bella Meyer Foundation fellowship
  • 2006: Pittendrigh/ Aschoff Award from the Society for Research on Biological Rhythms
  • 2007: Fellow of the American Academy of Microbiology
  • 2007: Member of National Academy of Sciences
  • 2009: Gruber Prize in Neuroscience (with Michael Rosbash and Jeffrey C. Hall)[5]
  • 2011: Louisa Gross Horwitz Prize (with Michael Rosbash and Jeffrey C. Hall)
  • 2012: Massry Prize (with Michael Rosbash and Jeffrey C. Hall)
  • 2012: Canada Gairdner International Award (with Michael Rosbash and Jeffrey C. Hall)
  • 2013: Shaw Prize in Life Science and Medicine (with Michael Rosbash and Jeffrey C. Hall)
  • 2013: Wiley Prize in Biomedical Sciences (with Michael Rosbash and Jeffrey C. Hall)[6]
  • 2017: Nobel Prize in Physiology or Medicine (with Michael Rosbash and Jeffrey C. Hall)[7]
  1. Cha, Arlene Eujung (2017-10-02). "Nobel in physiology, medicine awarded to three Americans for discovery of 'clock genes'". Washington Post. Retrieved 2017-10-02.
  2. "The 2017 Nobel Prize in Physiology or Medicine - Press Release". The Nobel Foundation. 2017-10-02. Retrieved 2017-10-02.
  3. "Biographical Notes of Laureates". Biology. The Shaw Foundation. Archived from the original on 2020-01-26. Retrieved 2015-04-06.
  4. "2009 Neuroscience Prize- Michael W. Young". Biology. Gruber Foundation. Retrieved 2015-04-06.
  5. "Michael W. Young | The Gruber Foundation". gruber.yale.edu (in ഇംഗ്ലീഷ്). Retrieved 2017-10-02.
  6. "Wiley: Twelfth Annual Wiley Prize in Biomedical Sciences Awarded to Dr. Michael Young, Dr. Jeffrey Hall and Dr. Michael Rosbash". Biology. John Wiley & Sons, Inc. Archived from the original on 2017-12-10. Retrieved 2015-04-06.
  7. Sample, Ian (2017-10-02). "Jeffrey C Hall, Michael Rosbash and Michael W Young win 2017 Nobel prize in physiology or medicine – as it happened". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2017-10-02. {{cite news}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=മൈക്കൽ_യങ്ങ്&oldid=4100696" എന്ന താളിൽനിന്ന് ശേഖരിച്ചത്