മേരി ഹേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഹേൺ
ജനനം
മേരി എല്ലിസ് തോൺ ഹേൺ

(1891-02-25)25 ഫെബ്രുവരി 1891
കോർക്ക്, അയർലണ്ട്
മരണം3 ജൂൺ 1969(1969-06-03) (പ്രായം 78)
കോർക്ക്, അയർലണ്ട്
ദേശീയതഐറിഷ്
തൊഴിൽഗൈനക്കോളജിസ്റ്റ്

ഒരു ഗൈനക്കോളജിസ്റ്റും അയർലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ആദ്യത്തെ വനിതാ സഹകാരിയുമായിരുന്നു മേരി എല്ലിസ് തോൺ ഹേൺ എം.ഡി. എഫ്.ആർ.സി.പി.ഐ.(1891-1969).[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ മെഡിസിൻ പ്രൊഫസറായ വില്യം എഡ്വേർഡ് ആഷ്‌ലി കമ്മിൻസ് (1858-1923), കോർക്കിലെ ജെയ്ൻ കോൺസ്റ്റബിൾ കമ്മിൻസ് (നീ ഹാൾ) എന്നിവരുടെ മകളായി 1891 ഫെബ്രുവരി 25-നാണ് ഹേൺ ജനിച്ചത്. അവർക്ക് അഞ്ച് പെൺമക്കളും ആറ് ആൺമക്കളും ഉണ്ടായിരുന്നു. അതിൽ ജെറാൾഡിൻ കമ്മിൻസ് ഒരു നാടകകൃത്തായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് വനിതാ റോയൽ എയർഫോഴ്സിൽ (WRAF) ഒരു സ്ക്വാഡ്രൺ ഓഫീസറായിരുന്ന ജെയ്ൻ കമ്മിൻസ് പിന്നീട് ഒരു മെഡിക്കൽ ഡോക്ടറായി. ഐറിസ് കമ്മിൻസ് ഒരു എഞ്ചിനീയറായിരുന്നു. അവരുടെ രണ്ട് സഹോദരന്മാർ ഡോക്ടർമാരായിരുന്നു. കൂടാതെ ഒരാൾ, എൻ. മാർഷൽ കമ്മിൻസ്, കോർക്കിൽ ആദ്യത്തെ രക്തപ്പകർച്ച സേവനം സ്ഥാപിക്കുന്നതിൽ പങ്കാളിയുമായിരുന്നു.[1][2][3][4][5]

വിദ്യാഭ്യാസം[തിരുത്തുക]

മേരി ഹേൺ യുസിസിയിൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങിയെങ്കിലും 1911-ൽ അവർ പഠനം ഉപേക്ഷിച്ച് വിവാഹിതയായി. എന്നിരുന്നാലും ഭർത്താവിന്റെ പ്രോത്സാഹനത്താൽ, അവർ തുടർപഠനത്തിനായി യു‌സി‌സിയിലേക്ക് മടങ്ങി. 1919-ൽ ഫസ്റ്റ്ക്ലാസ് ബഹുമതികളോടെയും വൈദ്യശാസ്ത്രത്തിൽ മികവോടെയും MB, B.Ch., BAO ബിരുദം നേടി. 1922-ൽ പരീക്ഷയിൽ ഒന്നാം സ്ഥാനവും പ്രത്യേക അംഗീകാരവും ലഭിച്ചശേഷം ഹേൺ തന്റെ എം.ഡി. നേടുവാനായി പോയി.[1][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "The Dictionary of Irish Biography".
  2. 2.0 2.1 "The peerage". The peerage. Retrieved March 10, 2018.
  3. "Csnsus return". Census.nationalarchives.ie. Retrieved March 11, 2018.
  4. Kelly, Laura (2010). "Irish Medical Women c.1880s-1920s: the origins, education and careers of early women medical graduates from Irish institutions". ARAN - Access to Research at NUI Galway. Retrieved 14 July 2020.{{cite web}}: CS1 maint: url-status (link)
  5. "Birth cert" (PDF). Https. Retrieved March 11, 2018.
  6. "Guys City County Almanac and Directory" (PDF). Cork past and present. Retrieved March 10, 2018.
"https://ml.wikipedia.org/w/index.php?title=മേരി_ഹേൺ&oldid=3849138" എന്ന താളിൽനിന്ന് ശേഖരിച്ചത്