മേരി സ്റ്റുവർട്ട് ഫിഷർ
മേരി സ്റ്റുവർട്ട് ഫിഷർ (ജീവിതകാലം: ഓഗസ്റ്റ് 12, 1922 - ഏപ്രിൽ 24, 2006) അമേരിക്കൻ അസോസിയേഷൻ ഫോർ വിമൻ റേഡിയോളജിസ്റ്റ് എന്ന സംഘടനയിലെ മേരി ക്യൂറി അവാർഡ് നേടിയ ഒരു അമേരിക്കൻ റേഡിയോളജിസ്റ്റായിരുന്നു. ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ റേഡിയോളജി പ്രൊഫസറായാണ് അവർ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.
ആദ്യകാലജീവിതം
[തിരുത്തുക]1922 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിലെ ബിംഗ്ഹാംടണിൽ സ്റ്റുവർട്ട് ബൻയാർ ബ്ലേക്ലിയുടെയും മിറിയം ബ്രദേഴ്‌സ് ബ്ലേക്കലിയുടെയും മകളായി മേരി ബ്ലേക്ക്ലി ജനിച്ചു.[1] ബ്രൈൻ മാവർകോളേജിൽ നിന്ന് ബിരുദം നേടി ക്ലാസിൽ ഒന്നാമതെത്തിയ ശേഷം അവൾ കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ മെഡിസിൻ പഠിക്കാൻ പോകുകയും 1948-ൽ വീണ്ടും അവളുടെ ക്ലാസ്സിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.[2] മെഡിക്കൽ ഡോക്ടറായ പിതാവ് തന്റെ മകൾ ഒരു മെഡിക്കൽ ഡോക്ടറാകുന്നതിനുപകരം ഒരു നഴ്‌സായി കാണാനാണ് ആഗ്രഹിച്ചത്. പക്ഷേ അമ്മയുടെ പ്രോത്സാഹനത്തോടെ ഒരു മെഡിക്കൽ കരിയർ തിരഞ്ഞെടുക്കുന്നതിലാണ് ബ്ലെക്‌ലി ശ്രദ്ധിച്ചത്.[3] M.D. ബിരുദം നേടിയ ഉടൻ തന്നെ ബ്ലെക്‌ലി മെഡിക്കൽ സ്‌കൂളിലെ തൻറെ സഹപാഠിയായിരുന്ന ജോർജ്ജ് ആർ. ഫിഷർ III നെ വിവാഹം കഴിച്ചു.[4]
കരിയർ
[തിരുത്തുക]മേരി സ്റ്റുവർട്ട് ഫിഷർ ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺ ആയി ജോലി ചെയ്യുകയും ന്യൂയോർക്ക് നഗരത്തിലെ പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ റേഡിയോളജിയിൽ റെസിഡൻസി പൂർത്തിയാക്കുകയും ചെയ്തു.[5]
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]ടെമ്പിൾ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ഫിഷറിന് റസ്സൽ പി മോസസ് മെമ്മോറിയൽ അവാർഡ് ഫോർ എക്‌സലൻസ് ഇൻ ക്ലിനിക്കൽ ടീച്ചിംഗ് (1980), മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനു നാമനിർദ്ദേശം ചെയ്ത "ഗോൾഡൻ ആപ്പിൾ" അവാർഡ് (1990), ഫിസിഷ്യൻ ഓഫ് ദ ഇയർ അവാർഡ് (1996) എന്നിവയുൾപ്പെടെ ഒന്നിലധികം ഫാക്കൽറ്റി അവാർഡുകൾ ലഭിച്ചു. 1992-ൽ അമേരിക്കൻ അസോസിയേഷൻ ഫോർ വിമൻ റേഡിയോളജിസ്റ്റ്സ് നൽകുന്ന പരമോന്നത ബഹുമതിയായ മേരി ക്യൂറി അവാർഡ് അവർക്ക് ലഭിച്ചു.[6]
അവലംബം
[തിരുത്തുക]- ↑ "Female Pioneers of Medicine and Radiology". American Association for Women Radiologists. Archived from the original on 2022-08-17. Retrieved March 13, 2019.
- ↑ Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.
- ↑ Lapayowker, Marc S. (2006). "Memorial—Mary Stuart Fisher". American Journal of Roentgenology. 187: 586. doi:10.2214/AJR.06.5066.
- ↑ Lapayowker, Marc S. (2006). "Memorial—Mary Stuart Fisher". American Journal of Roentgenology. 187: 586. doi:10.2214/AJR.06.5066.
- ↑ Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.
- ↑ Linton, Otha W. (2006). "Mary Stuart Fisher, MD". Radiology. 241: 326. doi:10.1148/radiol.2411062580.