മേരി ലൊവ് ക്ലെമന്റ്സ്-മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ലൊവ് ക്ലെമന്റ്സ്-മാൻ
പ്രമാണം:Mary Lou Clements-Mann.jpg
ജനനം
Mary Lou Clements

(1946-09-17)സെപ്റ്റംബർ 17, 1946[1]
മരണംസെപ്റ്റംബർ 2, 1998(1998-09-02) (പ്രായം 51)
മരണ കാരണംPlane crash
ദേശീയതAmerican
കലാലയംTexas Tech University
University of Texas
University of London
Johns Hopkins University
അറിയപ്പെടുന്നത്Head of the Division of Vaccine Sciences in the Department of International Health at the Johns Hopkins Bloomberg School of Public Health
ജീവിതപങ്കാളി(കൾ)Jonathan Mann (1996–1998; their deaths)

ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വാക്സിൻ സയൻസസ് വിഭാഗത്തിന്റെ ദീർഘകാല മേധാവിയായിരുന്നു മേരി ലൂ ക്ലെമന്റ്സ്-മാൻ. ഇംഗ്ലീഷ്:Mary Lou Clements-Mann. (സെപ്റ്റംബർ 17, 1946 – സെപ്തംബർ 2, 1998) എച്ച്ഐവി, എയ്ഡ്സ് ഗവേഷണങ്ങളിലെ അറിവിനും പ്രവർത്തനത്തിനും പേരുകേട്ടയാളാണ്. [2] 1998-ൽ ഭർത്താവ് ജോനാഥൻ മാനിനൊപ്പം ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനാ യോഗത്തിന് യാത്ര ചെയ്യുന്നതിനിടെ സ്വിസ് എയർ 111 വിമാനം അപകടത്തിൽപ്പെട്ട് അവർ മരിച്ചു. [3]

ജീവിതരേഖ[തിരുത്തുക]

1968-ൽ ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ മേരി 1972 -ൽ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. 1975- ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ട്രോപ്പിക്കൽ മെഡിസിനിൽ ഡോക്ടറേറ്റും 1979 [4]ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് ഹെൽത്ത്, പ്രത്യേകിച്ച് എപ്പിഡെമിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1975 മുതൽ, മേരി ക്ലെമന്റ്സ്-മാൻ ഇന്ത്യയിൽ ലോകാരോഗ്യ സംഘടനയുടെ വസൂരി നിർമാർജന പരിപാടിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു. [5] പിന്നീട്, 1979 മുതൽ 1985 വരെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു [1] . ഈ സമയത്ത്, അവൾ യൂണിവേഴ്സിറ്റിയിലെ വാക്സിൻ വികസന കേന്ദ്രത്തിൽ ചേർന്നു. പിന്നീട് 1985-ൽ ക്ലിനിക്കൽ സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായി. ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെയും ബേവ്യൂ മെഡിക്കൽ സെന്ററിലെയും മെഡിക്കൽ സ്റ്റാഫിൽ അംഗമായി മേരി ക്ലെമന്റ്സ്-മാൻ സേവനമനുഷ്ഠിച്ചു. 1990-ൽ, ഇമ്മ്യൂണോളജി, മോളിക്യുലാർ ബയോളജി എന്നീ വിഭാഗങ്ങളിൽ സംയുക്ത നിയമനത്തോടെ അവർക്ക് അന്താരാഷ്ട്ര ആരോഗ്യ വിഭാഗത്തിൽ പ്രൊഫസറായി നിയമനം ലഭിച്ചു. [6]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 {{cite news}}: Empty citation (help)
  2. Johns Hopkins Gazette Story about Death of Clements-Mann and her husband
  3. {{cite news}}: Empty citation (help)
  4. {{cite news}}: Empty citation (help)
  5. "Founder - Mary Lou Clements-Mann". Center for Immunization Research (in ഇംഗ്ലീഷ്). Retrieved 2020-11-30.
  6. {{cite news}}: Empty citation (help)