മേരി ബെബ് ആൻഡേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ആൻഡേഴ്സൺ
ആൻഡേഴ്സൺ നടൻ ചാൾസ് റസ്സലിനൊപ്പം ബിഹൈൻഡ് ഗ്രീൻ ലൈറ്റ്സ് എന്ന ചിത്രത്തിൽ (1946)
ജനനം
മേരി ബെബ് ആൻഡേർസൺ

(1918-04-03)ഏപ്രിൽ 3, 1918
മരണംഏപ്രിൽ 6, 2014(2014-04-06) (പ്രായം 96)
മറ്റ് പേരുകൾMary B. Anderson[1]
തൊഴിൽനടി
സജീവ കാലം1939–1965
ജീവിതപങ്കാളി(കൾ)
Leonard M. Behrens
(m. 1940; div. 1950)

(m. 1953; died 1974)
കുട്ടികൾ1
കുടുംബംജയിംസ് ആൻഡേർസൺ (brother)

മേരി ബെബ് ആൻഡേഴ്സൺ (ജീവിതകാലം: ഏപ്രിൽ 3, 1918 - ഏപ്രിൽ 6, 2014). 1939 നും 1965 നും ഇടയിലുള്ള കാലഘട്ടത്തിൽ 31 സിനിമകളിലും 22 ടെലിവിഷൻ നിർമ്മാണങ്ങളിലും അഭിനയിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗോൺ വിത്ത് ദ വിൻഡ് എന്ന ചിത്രത്തിലെ ചെറിയ സഹവേഷവും ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 1944-ൽ പുറത്തിറങ്ങിയ ലൈഫ് ബോട്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നും അഭിനയിച്ചതോടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

ആദ്യകാലം[തിരുത്തുക]

മേരി ബി. "ബെബ്" ആൻഡേഴ്സൺ ജനിച്ച് വളർന്നത് അലബാമയിലെ ബർമിംഗ്ഹാമിലാണ്. ഹോവാർഡ് കോളേജിൽ (ഇപ്പോൾ സാംഫോർഡ് യൂണിവേഴ്സിറ്റി) പഠിനം നടത്തി.

ഒരു നടൻ കൂടിയായിരുന്ന അവരുടെ ഇളയ സഹോദരൻ ജെയിംസ് ആൻഡേഴ്സൺ (1921-1969) ടു കിൽ എ മോക്കിംഗ്ബേർഡ് (1962) എന്ന ചിത്രത്തിലെ ബോബ് ഇവെൽ എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ അറിയപ്പെടുന്നു 1951 ലെ ഹണ്ട് ദി മാൻ ഡോൺ എന്ന സിനിമയിൽ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. Mary B. Anderson as per United States census (Source Citation: Year: 1930; Census Place: Birmingham, Jefferson, Alabama; Roll: 23; Page: 39B; Enumeration District: 13; Image: 794.0; FHL microfilm: 2339758. Ancestry.com.
    1930 United States Federal Census [database on-line]. Provo, UT, USA: Ancestry.com Operations Inc, 2002. Original data: United States of America, Bureau of the Census. Fifteenth Census of the United States, 1930. Washington, D.C.: National Archives and Records Administration, 1930. T626, 2,667 rolls. Friend Mickey Kuhn
  2. "Necrology for 2014". Nostalgia Digest. 41 (2): 16–23. Spring 2015.
"https://ml.wikipedia.org/w/index.php?title=മേരി_ബെബ്_ആൻഡേഴ്സൺ&oldid=3976035" എന്ന താളിൽനിന്ന് ശേഖരിച്ചത്